ഒന്നര കോടിയുടെ മയക്കുമരുന്നു വേട്ടക്കിടെ എക്‌സൈസിനെ ആക്രമിച്ച പ്രതി പിടയില്‍

കൊച്ചി- ഒന്നരക്കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടുന്നതിനിടയില്‍ ഉദ്യോഗസ്ഥനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതിയെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി എക്സൈസ്. തലശ്ശേരി കോളയാട് കൊച്ചു പറമ്പില്‍ വീട്ടില്‍ ചിഞ്ചു മാത്യു (30)വിനെയും ഇയാള്‍ക്ക് സംരക്ഷണം നല്‍കിയ ഇടപ്പള്ളി സ്വദേശി ജോയ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സീന (26)യെയുമാണ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തില്‍ ഉള്ള സ്പെഷ്യല്‍ അക്ഷന്‍ ടീമും എക്സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് മയക്ക് മരുന്ന് പിടികൂടുന്നതിനിടയില്‍ സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍. ഡി. ടോമിക്ക് വെട്ടേറ്റിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്ക്് വേണ്ടിയുള്ള ഊര്‍ജിത അന്വേഷണത്തിലായിരുന്നു എക്‌സൈസ് സംഘം. ശക്തമായ അന്വേഷണം നടക്കുന്നതിനാല്‍ ഇയാള്‍ക്ക് എറണാകുളം ടൗണ്‍ വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ എത്താന്‍ സാധ്യതയുള്ള സ്ഥലം നീരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ഇയാളെ കണ്ടെത്തുകയും അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് പടമുകള്‍ ഭാഗത്ത് നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെ ഇയാളെ പിടികൂടുന്നതിനിടയില്‍ പരിക്കേറ്റ സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഉള്‍പ്പെട്ട സംഘം തന്നെയാണ് പ്രതിയെ അതിസാഹസികമായി കീഴടിക്കിയത്.
ചിഞ്ചുമാത്യുവിനെയും സീനയെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് വന്‍ മയക്ക് മരുന്ന് കടത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു. കാലിഫോര്‍ണിയ 9 വിഭാഗത്തില്‍പ്പെട്ട അന്ത്യന്തം വിനാശകാരിയായ 100 എല്‍. എസ്. ഡി സ്റ്റാമ്പുകളും ഇതിന് വീര്യം കൂട്ടുന്നതിനായി ഇതില്‍ പുരട്ടുവാന്‍ ഉപയോഗിക്കുന്ന ലൈസര്‍ജിക്ക് ആസിഡ് അടങ്ങിയ അതിമാരകമായ ആംപ്യൂളുകളും നിശാ പാര്‍ട്ടികളില്‍ ക്ഷീണമില്ലാതിരിക്കാന്‍ ഉപയോഗിക്കുന്ന യെല്ലോ മെത്ത് എന്ന 100 ഗ്രാം മയക്ക് മരുന്നുമാണ് ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തത്. ഇതാദ്യമായാണ് അന്ത്യന്തം വിനാശകാരിയ കാലിഫോര്‍ണിയ 9 വിഭാഗത്തില്‍പ്പെട്ട എല്‍. എസ്. ഡി സ്റ്റാമ്പ് ഇത്രയും അധികം പിടികൂടുന്നത്. മയക്ക് മരുന്ന് ശേഖരങ്ങളുടെ ഉറവിടത്തെക്കുറിച്ച് എക്‌സൈസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്ക് മരുന്ന് ഇടപാടില്‍ ഇയാളുടെ കൂട്ടാളികളായ ക്വട്ടേഷന്‍ ക്രിമിനല്‍ ബന്ധമുള്ളവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്‍ അറിയിച്ചു.