LogoLoginKerala

മാരക ലഹരിമരുന്നുകള്‍ കൈവശം വെച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിന തടവ്

 
mdma arrest

തൃശൂര്‍: മാരക മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ചതിന് പ്രതിക്ക് 16 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ. കൊടുങ്ങല്ലൂര്‍ പൊയ്യ സ്വദേശി അക്ഷയ് (25 ) യെയാണ് ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.

2021 ഡിസംബര്‍ 17നാണ് കൊടുങ്ങല്ലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും പ്രതിയുടെ വീട്ടില്‍ നിന്ന്  മയക്കുമരുന്ന് കണ്ടെത്തിയത്. കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ഗ്രാം എംഡിഎംഎ, സ്റ്റാമ്പ് രൂപത്തില്‍ രണ്ട് ഗ്രാം എല്‍എസ്ഡി, ക്രിസ്റ്റല്‍ രൂപത്തിലുള്ള 6.17 ഗ്രാം മെറ്റാഫെറ്റമില്‍ എന്നീ നിരോധിത ലഹരി മരുന്നുകളാണ് കണ്ടെത്തിയത്.