പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം; 12 വയസ്സുകാരന് സ്ഥലമുടമയുടെ ക്രൂരമര്‍ദനം
Mon, 16 Jan 2023

മലപ്പുറം : പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമര്‍ദനം. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ മര്‍ദിച്ചത്. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മര്‍ദനമേറ്റ കുട്ടി പറഞ്ഞു. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം.
ദുരുതരമായ മര്‍ദനത്തെത്തുടര്‍ന്ന് കാലിന്റെ എല്ല് പൊട്ടിയ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.