സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, ശേഷം തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണി: രണ്ട് പേര്‍ അറസ്റ്റില്‍

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു

പെരിന്തല്‍മണ്ണ: ഒരുമിച്ച് ജോലിചെയ്യുന്ന യുവതിയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയും ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ്(39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇന്ന് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.