LogoLoginKerala

കോവിഡ് ബൂസ്റ്റർ ഡോസിന്റെ ഇടവേള കേന്ദ്ര സർക്കാർ 6 മാസമായി കുറച്ചു

രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ദൈർഘ്യം 9 മാസമായിരുന്നു ന്യൂഡൽഹി : കോവിഡ് വാക്സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തിൽ നിന്ന് 6 മാസമായി സർക്കാർ കുറച്ചു. നേരത്തെ, രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ദൈർഘ്യം 9 മാസമായിരുന്നു. 18 മുതൽ 59 വയസ്സുവരെയുള്ള എല്ലാവർക്കും രണ്ടാം ഡോസ് നൽകിയ തീയതി മുതൽ 6 മാസമോ 26 ആഴ്ചയോ പൂർത്തിയാക്കിയ ശേഷം സ്വകാര്യ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ മുൻകരുതൽ …
 

രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ദൈർഘ്യം 9 മാസമായിരുന്നു

ന്യൂഡൽഹി : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തിൽ നിന്ന് 6 മാസമായി സർക്കാർ കുറച്ചു. നേരത്തെ, രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ദൈർഘ്യം 9 മാസമായിരുന്നു.

18 മുതൽ 59 വയസ്സുവരെയുള്ള എല്ലാവർക്കും രണ്ടാം ഡോസ് നൽകിയ തീയതി മുതൽ 6 മാസമോ 26 ആഴ്ചയോ പൂർത്തിയാക്കിയ ശേഷം സ്വകാര്യ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ മുൻകരുതൽ ഡോസ് നൽകുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.