LogoLoginKerala

സംസ്ഥാനങ്ങൾക്ക് അധികാരം നൽകി ലോക്ക് ഡൗൺ നീട്ടാൻ സാധ്യത !  

ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായം അനുസരിച്ചാകും കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കുക. ഇക്കാര്യത്തിൽ മോദിയും അമിത് ഷായും ചർച്ച നടത്തി. ലോക്ക് ഡൗണിന്റെ അടുത്തഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതാകും പുതിയ മാർഗനിർദേശം. ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ രണ്ടാഴ്ച നീട്ടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയാകും ലോക്ക് ഡൗൺ നീട്ടുക. പൊതുഗതാഗതം ഉണ്ടാകാനുള്ള സാധ്യതയില്ല. സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് കൊണ്ടുള്ള വ്യക്തമായ മാർഗനിർദേശങ്ങളാകും …
 

ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായം അനുസരിച്ചാകും കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കുക. ഇക്കാര്യത്തിൽ മോദിയും അമിത് ഷായും ചർച്ച നടത്തി.

ലോക്ക് ഡൗണിന്റെ അടുത്തഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതാകും പുതിയ മാർഗനിർദേശം. ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ രണ്ടാഴ്ച നീട്ടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയാകും ലോക്ക് ഡൗൺ നീട്ടുക. പൊതുഗതാഗതം ഉണ്ടാകാനുള്ള സാധ്യതയില്ല. സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് കൊണ്ടുള്ള വ്യക്തമായ മാർഗനിർദേശങ്ങളാകും കേന്ദ്രം പുറത്തിറക്കുക. എന്നാൽ രാജ്യന്തര വിമാന സർവീസുകൾ ഉടൻ ഉണ്ടാകില്ല.

സംസ്ഥാനങ്ങൾക്ക് അധികാരം നൽകി ലോക്ക് ഡൗൺ നീട്ടാൻ സാധ്യത !  

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണ് ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ഈ മാസം 31ന് അവസാനിക്കുന്നത്. രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ എണ്ണായിരത്തിനടുത്ത് രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7,964 പുതിയ കേസുകൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനുള്ളില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 265ല്‍ എത്തി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,73,763 ആയി. ഇതില്‍ 86422 പേരും നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. 82,370 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.