സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ
കോവിഡ് സ്ഥിരീകരിച്ച നടന് പൃഥ്വിരാജുമായും സംവിധായകന് ഡിജോ ജോസ് ആന്റണിയുമായും സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നടന് സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.
Also Read: പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു
ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായും ‘ജനഗണമന’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെടുന്നുണ്ട്.
Also Read: ബിനീഷ് കോടിയേരി ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി ഇ ഡി
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്പര്‍ക്കം ഉള്ളത് കൊണ്ടും ഞാന്‍ സ്വയം Quarantineല്‍ പ്രവേശിച്ചിരിക്കുയാണ് , ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായും ജനഗണമന യുടെ അണിയറപ്രവര്‍ത്തകരുമായും സമ്ബര്‍ക്കം വന്നവര്‍ നിര്‍ബന്ധിത Quarantineല്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു…
എന്ന് നിങ്ങളുടെ സ്വന്തം
സുരാജ് വെഞ്ഞാറമൂട്
Also Read: വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്‍തോതില്‍ കോവിഡ് വ്യാപനം