LogoLoginKerala

പ്രൈവറ്റ് ബസ് സര്‍വീസുകള്‍ നഷ്ടത്തില്‍; ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ

കോവിഡ് ലോക്ക് ഡൗണിനെ തുടര്ന്ന് ആളുകള് ബസ് യാത്രകൾ ഒഴിവാക്കിയതോടെ സംസ്ഥാനത്തെ പൊതുഗതാതമേഖല പൂര്ണമായും സ്തംഭിച്ചിരിക്കുകയാണ്. നഷ്ടം താങ്ങാനാവാതെ ബസുകള് വില്ക്കാനൊരുങ്ങുകയാണ് ബസുടമകള്. Also Read: കള്ളപ്പണം, മയക്കുമരുന്ന്; ഫിലിം ചേംബര്, പ്രൊഡ്യുസേഴ്സ് അസോസിയേഷന് സംഘടനകൾക്ക് അന്വേഷണസംഘത്തിന്റെ കത്ത് സ്വകാര്യ ബസുടമകൾ മറ്റു നിവര്ത്തിയില്ലാതെ ബസുകള് വില്പ്പനക്ക് വച്ചിട്ടുണ്ടെങ്കിലും വാങ്ങാന് ആളില്ല എന്നതാണ് സത്യം. യാത്രക്കാരില്ലാതായതോടെ ഭൂരിഭാഗം ബസുകളും ഓട്ടം അവസാനിപ്പിച്ച് ജി ഫോം നല്കിയിരിക്കുകയാണ്. Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി എന്നാൽ അനിശ്ചിതമായി …
 

കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ ബസ് യാത്രകൾ ഒഴിവാക്കിയതോടെ സംസ്ഥാനത്തെ പൊതുഗതാതമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. നഷ്ടം താങ്ങാനാവാതെ ബസുകള്‍ വില്‍ക്കാനൊരുങ്ങുകയാണ് ബസുടമകള്‍.

Also Read: കള്ളപ്പണം, മയക്കുമരുന്ന്; ഫിലിം ചേംബര്‍, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സംഘടനകൾക്ക് അന്വേഷണസംഘത്തിന്റെ കത്ത്

സ്വകാര്യ ബസുടമകൾ മറ്റു നിവര്‍ത്തിയില്ലാതെ ബസുകള്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ടെങ്കിലും വാങ്ങാന്‍ ആളില്ല എന്നതാണ് സത്യം. യാത്രക്കാരില്ലാതായതോടെ ഭൂരിഭാഗം ബസുകളും ഓട്ടം അവസാനിപ്പിച്ച് ജി ഫോം നല്‍കിയിരിക്കുകയാണ്.

Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി

എന്നാൽ അനിശ്ചിതമായി ഓടാതെ കിടന്നാല്‍ ബസ് നശിക്കും. ഇങ്ങനെയുളള സാഹചര്യത്തില്‍ ബസ് വില്‍ക്കുകയാല്ലാതെ മറ്റ് വഴികള്‍ ഉടമകളുടെ മുന്നില്‍ ഇല്ല. വളരെ ചുരുക്കം ബസുകള്‍ മാത്രമാണ് നിലവില്‍ നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാതെ ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോവാനാവില്ല എന്നാണ് സ്വകാര്യ ബസുടമകള്‍ വ്യക്തമാക്കുന്നത്.

Also Read: ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാന്‍ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും