LogoLoginKerala

കോവിഡ് നിയമലംഘനം: തിരുവനന്തപുരം പോത്തീസ്, രാമചന്ദ്രൻ ടെക്സ്റ്റൈൽസ് ലൈസന്‍സ് റദ്ദാക്കി

കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന സൂപ്പർ മാർക്കറ്റുകളായ രാമചന്ദ്രൻ, പോത്തീസ് എന്നിവയുടെ ലൈസൻസ് കോർപറേഷൻ റദ്ദാക്കി. Also Read: പതിനാറുകാരിക്ക് രണ്ടുവർഷമായി ലൈംഗിക പീഡനം; പിതാവ് ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ തിരുവനന്തപുരം നഗരത്തിൽ കോവിഡ് വ്യാപനം കൂടാൻ കാരണം ഈ സൂപ്പർ മാർക്കറ്റുകളാണെന്ന പരാതി ഉയർന്നിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ളവരെ ക്വാറന്റീനോ കോവിഡ് മാർഗനിർദ്ദേശങ്ങളോ പാലിക്കാതെയാണ് ഇവിടങ്ങളിൽ ജോലിക്കെത്തിച്ചിരുന്നത്. ഈ പരാതികളുടെ സാഹചര്യത്തിലാണ് കോർപറേഷന്റെ നടപടി. Also Read: യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിന് മൂന്നു തവണ …
 

കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന സൂപ്പർ മാർക്കറ്റുകളായ രാമചന്ദ്രൻ, പോത്തീസ് എന്നിവയുടെ ലൈസൻസ് കോർപറേഷൻ റദ്ദാക്കി.

Also Read: പതിനാറുകാരിക്ക് രണ്ടുവർഷമായി ലൈംഗിക പീഡനം; പിതാവ് ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം നഗരത്തിൽ കോവിഡ് വ്യാപനം കൂടാൻ കാരണം ഈ സൂപ്പർ മാർക്കറ്റുകളാണെന്ന പരാതി ഉയർന്നിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ളവരെ ക്വാറന്റീനോ കോവിഡ് മാർഗനിർദ്ദേശങ്ങളോ പാലിക്കാതെയാണ് ഇവിടങ്ങളിൽ ജോലിക്കെത്തിച്ചിരുന്നത്. ഈ പരാതികളുടെ സാഹചര്യത്തിലാണ് കോർപറേഷന്റെ നടപടി.

Also Read: യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിന് മൂന്നു തവണ കാലാവധി നീട്ടി നൽകി; ഉത്തരവിറക്കിയത് ഡിജിപി

പോത്തീസിന്റെ ആയൂർവേദ കോളേജ് ജംഗ്ഷനിലെയും രാമചന്ദ്രയുടെ നഗരത്തിലെ നാല് ഷോപ്പുകളുമാണ് അടച്ചു പൂട്ടിയത്. ലോക്ക്ഡൗൺ തുടരുന്നതിനാൽ ഇപ്പോൾ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. ലോക്ഡൗണിന് ശേഷവും ഇവ തുറക്കാൻ അനുവദിക്കില്ല.

Also Read: എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; നടി ഷക്കീല

നിരവധി തവണ കോവിഡ് മാർഗനിർദേശം രണ്ട് സ്ഥാപനങ്ങളും ലംഘിച്ചതായാണ് കണ്ടെത്തൽ. രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ എൺപതിലധികം ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. ലോക്ക്ഡൗൺ അവസാനിച്ച ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സ്വീകരിച്ച നടപടികൾ ഈ സ്ഥാപനങ്ങൾ കോർപ്പറേഷനെ അറിയിക്കണം. ജീവനക്കാരുടെ താമസ സ്ഥലത്ത് വരുത്തിയ ക്രമീകരണം അടക്കം നഗരസഭയെ ബോധ്യപ്പെടുത്തണം. തുടർന്ന് പരിശോധനയ്ക്ക് ശേഷമെ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് മേയർ വ്യക്തമാക്കി.

Also Read: മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് നാളെ ബിജെപിയുടെ കരിദിനം