LogoLoginKerala

ന്യൂസീലാൻഡിന് മുൻപിൽ കീഴടങ്ങി കോവിഡ് 19

വില്ലിങ്ടൺ: തുടക്കം മുതല് മഹാമാരിക്കെതിരെ കരുതലോടെ പ്രവര്ത്തിച്ച ന്യൂസീലന്ഡില് അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. ന്യൂസീലന്ഡില് നിലവില് രോഗമുക്തരാകാത്ത ആരുമില്ല. രാജ്യത്തെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര് ഡോ. ആഷ്ലി ബ്ലൂംഫീല്ഡ് പറഞ്ഞു. മെയ് 22നാണ് ന്യൂസീലന്ഡില് അവസാനമായി ഒരാള്ക്ക് കൊവിഡ് പോസിറ്റീവായത്. രാജ്യം പൂര്ണമായി രോഗമുക്തമായ സാഹചര്യത്തില് ലോക്ക് ഡൗണ് പിന്വലിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ജസിന്ഡ ആര്ഡന് ഉടനെ പ്രഖ്യാപനം നടത്തും കൂടുതല് ഇളവുകള് നല്കാന് ഒരുങ്ങി രാജ്യങ്ങള് ലോക്ക് ഡൗണ് …
 

വില്ലിങ്ടൺ: തുടക്കം മുതല്‍ മഹാമാരിക്കെതിരെ കരുതലോടെ പ്രവര്‍ത്തിച്ച ന്യൂസീലന്‍ഡില്‍ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. ന്യൂസീലന്‍ഡില്‍ നിലവില്‍ രോഗമുക്തരാകാത്ത ആരുമില്ല. രാജ്യത്തെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആഷ്‍ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. മെയ് 22നാണ് ന്യൂസീലന്‍ഡില്‍ അവസാനമായി ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായത്. രാജ്യം പൂര്‍ണമായി രോഗമുക്തമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ ഉടനെ പ്രഖ്യാപനം നടത്തും

കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങി രാജ്യങ്ങള്‍

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങി രാജ്യങ്ങള്‍. രോഗവ്യാപനം കുറയാന്‍ തുടങ്ങിയപ്പോഴാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയത്. എന്നാല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുമ്പോള്‍ തന്നെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് ഏഷ്യന്‍ രാജ്യങ്ങള്‍. ഇന്തോനേഷ്യയില്‍ തിങ്കളാഴ്‍ച മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. ഓഫീസുകളും റസ്റ്റോറന്‍റുകളും ആരാധനാലയങ്ങളും തുറക്കും. 50 ശതമാനം യാത്രാക്കാരെ മാത്രം കയറ്റിക്കൊണ്ട് പൊതുഗതാഗതവും തുടങ്ങും. ഷോപ്പിങ് സെന്‍ററുകള്‍ അടുത്തയാഴ്‍ച തുറന്നേക്കും. രോഗബാധിതരുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍ ഉയരുന്നതിനിടെ ഇന്ത്യ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.

ഏറ്റവും കൂടുതൽ പുതിയ കോവിഡ് രോഗികൾ ലാറ്റിൻ അമേരിക്കയിൽ

ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികളുണ്ടാകുന്നത് ലാറ്റിന്‍ അമേരിക്കയിലാണ്. ലാറ്റിന്‍ അമേരിക്കയിലെ ആകെ രോഗബാധിതരില്‍ പകുതിയും ബ്രസീലിലാണ്. ആകെ മരണത്തില്‍ പകുതിയും ബ്രസീലിലാണ്. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 691962 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 37312 പേരാണ് മരിച്ചത്. മരണസംഖ്യയില്‍ അമേരിക്കയും ബ്രിട്ടനും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്.