LogoLoginKerala

കേരളത്തിൽ ഇന്ന് 623 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 623 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. 96 പേര് വിദേശത്ത് നിന്നും വന്നവരാണ്. 76 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്. 432 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്ത്തകര് 9 ഡിഎസ്സി ജവാന്മാര് എന്നിവര്ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. 196 പേര് രോഗമുക്തി നേടി Also Read: സ്വപ്ന സുരേഷിന് ഫ്ലാറ്റ് എടുത്തുനൽകാൻ നിർദ്ദേശം …
 

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 196 പേര്‍ രോഗമുക്തി നേടി

Also Read: സ്വപ്ന സുരേഷിന് ഫ്ലാറ്റ് എടുത്തുനൽകാൻ നിർദ്ദേശം നൽകിയത് എം ശിവശങ്കർ

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Also Read: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

Also Read: കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയെ വിവാഹം കഴിക്കാൻ റോബിന്‍ വടക്കുംചേരി

9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4880 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.

Also Read: മൊഴികളിൽ വൈരുദ്ധ്യം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്