LogoLoginKerala

കേരളത്തിൽ ഇന്ന് 488 പേർക്ക് കോവിഡ്; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം 69, ആലപ്പുഴ 87, പത്തനംതിട്ട 54, മലപ്പുറം 51, പാലക്കാട് 48, എറണാകുളം 47, തൃശ്ശൂര് 29, കണ്ണൂര് 19, കാസര്കോട് 18, കൊല്ലം 18, കോഴിക്കോട് 17, കോട്ടയം 15, ഇടുക്കി 5 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്. 141 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 6, …
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം 69, ആലപ്പുഴ 87, പത്തനംതിട്ട 54, മലപ്പുറം 51, പാലക്കാട് 48, എറണാകുളം 47, തൃശ്ശൂര്‍ 29, കണ്ണൂര്‍ 19, കാസര്‍കോട് 18, കൊല്ലം 18, കോഴിക്കോട് 17, കോട്ടയം 15, ഇടുക്കി 5 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്.

141 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1.

167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന വന്നവരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് സൈഫുദ്ദീന്‍ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണന്‍ (79) എന്നിവരാണ് മരിച്ചത്.

ഹോട്ട് സ്‌പോട്ടുകള്‍ 195. പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍വന്നു.