LogoLoginKerala

ഒക്ടോബർ പകുതിയോടെ പ്രതിദിന കോവിഡ് കേസുകൾ 15000 ആകും; മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ പകുതിയോടെ പ്രതിദിന കോവിഡ് കേസുകൾ 15000 ആകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വെളിപ്പെടുത്തി. സമരങ്ങൾ നിർത്തി വെക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. Also Read: കോവിഡിന്റെ പേരിൽ പ്രതിഷേധ സമരം നിർത്തില്ല; കെ സുരേന്ദ്രൻ കോവിഡ് വ്യാപനം തടയാൻ മുഴുവൻ സമയ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഇടതുമുന്നണി തീരുമാനം. അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും പ്രാദേശികമായി ആവശ്യത്തിനനുസരിച്ച് കണ്ടെയ്ൻമെൻറ് സോണുകൾ ഏർപ്പെടുത്തണമെന്നും യോഗം ശുപാർശ ചെയ്തു. Also …
 

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ പകുതിയോടെ പ്രതിദിന കോവിഡ് കേസുകൾ 15000 ആകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വെളിപ്പെടുത്തി. സമരങ്ങൾ നിർത്തി വെക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read: കോവിഡിന്റെ പേരിൽ പ്രതിഷേധ സമരം നിർത്തില്ല; കെ സുരേന്ദ്രൻ

കോവിഡ് വ്യാപനം തടയാൻ മുഴുവൻ സമയ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഇടതുമുന്നണി തീരുമാനം. അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും പ്രാദേശികമായി ആവശ്യത്തിനനുസരിച്ച് കണ്ടെയ്‌ൻമെൻറ് സോണുകൾ ഏർപ്പെടുത്തണമെന്നും യോഗം ശുപാർശ ചെയ്തു.

Also Read: കേരളത്തിൽ ബാറുകൾ തുറക്കണമെന്ന് എക്സൈസ് വകുപ്പ്

കോവിഡ് വ്യാപനം സംസ്ഥാനത്ത് ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ ഇടതുമുന്നണിയുടെ സമരങ്ങളും മറ്റെല്ലാ പൊതുപരിപാടികളും മാറ്റിവെച്ചെന്ന് കൺവീനർ അറിയിച്ചു.

Also Read: ജ്യോതിയും വന്നില്ല തീയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല; വിടി ബല്‍റാം