LogoLoginKerala

സർക്കാർ നിർദേശപ്രകാരം ക്വാറന്റൈനിൽ ഇരിക്കാൻ വന്ന യുവാവിനെ മഴയത്ത് ഗേറ്റിൽ തടഞ്ഞുനിർത്തി അപ്പാർട്ട്മെന്റ് അസോസിയേഷൻ ഭാരവാഹികൾ

മഴനനഞ്ഞ് ബാഗുമായി ആയി ഈ ഫ്ലാറ്റ് പുറത്ത് ഇരിക്കുന്നത് ഒരു അന്യസംസ്ഥാന തൊഴിലാളി അല്ല . ഒരു തൃശ്ശൂർകാരനാണ്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഈ യുവാവ് സർക്കാർ പാസ് എടുത്തു ഇന്ന് 2 ജൂണിന് രാവിലെ എത്തിയതാണ്. പൂട്ടിയിട്ടിരിക്കുന്ന ഫ്ലാറ്റിൽ സർക്കാർ നിർദ്ദേശപ്രകാരം ക്വാറന്റെ നിൽ ഇരിക്കാൻ വേണ്ടി എത്തിയതാണ്. പാസിൽ നൽകിയ വിലാസവും ഇതുതന്നെ. എന്നാൽ അപ്പാർട്ട്മെൻറ് അസോസിയേഷൻ ഭാരവാഹികൾ ഈ യുവാവിനെ കോമ്പൗണ്ട് ഗേറ്റിൽ വെച്ച് തന്നെ തടഞ്ഞു. അരണാട്ടുകര തോപ്പിൽ മൂലയിലുള്ള പ്രശസ്തമായ …
 

മഴനനഞ്ഞ് ബാഗുമായി ആയി ഈ ഫ്ലാറ്റ് പുറത്ത് ഇരിക്കുന്നത് ഒരു അന്യസംസ്ഥാന തൊഴിലാളി അല്ല . ഒരു തൃശ്ശൂർകാരനാണ്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഈ യുവാവ് സർക്കാർ പാസ് എടുത്തു ഇന്ന് 2 ജൂണിന് രാവിലെ എത്തിയതാണ്. പൂട്ടിയിട്ടിരിക്കുന്ന ഫ്ലാറ്റിൽ സർക്കാർ നിർദ്ദേശപ്രകാരം ക്വാറന്റെ നിൽ ഇരിക്കാൻ വേണ്ടി എത്തിയതാണ്. പാസിൽ നൽകിയ വിലാസവും ഇതുതന്നെ. എന്നാൽ അപ്പാർട്ട്മെൻറ് അസോസിയേഷൻ ഭാരവാഹികൾ ഈ യുവാവിനെ കോമ്പൗണ്ട് ഗേറ്റിൽ വെച്ച് തന്നെ തടഞ്ഞു. അരണാട്ടുകര തോപ്പിൽ മൂലയിലുള്ള പ്രശസ്തമായ കമ്പനിയുടെ അപ്പാർട്ട്മെൻറ് ലാണ് സംഭവം. തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ , സർക്കിൾ ഇൻസ്പെക്ടർ എന്നിവർ സ്ഥലത്തെത്തി ചർച്ച ചെയ്തു . പിന്നീട് അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് എത്തിയാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമായത്. ഒരു മണിക്കൂറിലേറെ ഏറെ യുവാവ് ബാഗുമായി ഗേറ്റിന് പുറത്ത് മഴയത്ത് കാത്തിരുന്നു. ഇത്രയേറെ പുരോഗമിച്ച ഒരു സമൂഹത്തിൽ ഇത്തരത്തിൽ നിലപാടെടുക്കുന്ന ആളുകൾ ഇന്നും ഉണ്ട് എന്ന് ഞെട്ടലോടെയാണ് ഞാൻ മനസ്സിലാക്കിയത്. ആ തരത്തിലുള്ള ആളുകൾ നമ്മൾ തൃശൂർക്കാർക്ക് മൊത്തത്തിൽ നാണക്കേടാണ് . ഈയൊരവസ്ഥ എനിക്കും നിങ്ങൾക്കും എല്ലാം ഉണ്ടാകാവുന്നതാണ്. ജാഗ്രതയാണ് വേണ്ടത് ഭയമല്ല !