LogoLoginKerala

കോവിഡ് 19: ആനകൾക്ക് ആഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് തൃശൂരിൽ തുടക്കം

തൃശൂർ: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില് നാട്ടാനകള്ക്ക് ഖരാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ തുടക്കമായി. കേരള ദുരന്തനിവാരണ അതോറിറ്റിയും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതി ചീഫ് വിപ്പ് കെ രാജന് ഉദ്ഘാടനം ചെയ്തു. ആനകൾക്ക് പ്രതിദിനം 400 രൂപ നിരക്കില് 40 ദിവസമാണ് ഖരാഹാരം നല്കുക. ആനയൊന്നിന് പ്രതിദിനം മൂന്ന് കിലോ അരി, നാല് കിലോ ഗോതമ്പ്, 13 കിലോ റാഗി തുടങ്ങി ഉത്പന്നങ്ങള് നല്കും. പാറമേക്കാവ് …
 

തൃശൂർ: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് ഖരാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ തുടക്കമായി. കേരള ദുരന്തനിവാരണ അതോറിറ്റിയും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതി ചീഫ് വിപ്പ് കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് 19: ആനകൾക്ക് ആഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് തൃശൂരിൽ തുടക്കം

 

 

ആനകൾക്ക് പ്രതിദിനം 400 രൂപ നിരക്കില്‍ 40 ദിവസമാണ് ഖരാഹാരം നല്‍കുക. ആനയൊന്നിന് പ്രതിദിനം മൂന്ന് കിലോ അരി, നാല് കിലോ ഗോതമ്പ്, 13 കിലോ റാഗി തുടങ്ങി ഉത്പന്നങ്ങള്‍ നല്‍കും. പാറമേക്കാവ് ആനപന്തിയില്‍ ദേവസ്വം ആന പാറമേക്കാവ് കാശിനാഥന് പഴവും ശര്‍ക്കരയും നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വനം വകുപ്പില്‍ രജിസ്ട്രേഷ് ചെയ്തിട്ടുള്ള ജില്ലയിലെ 132 ആനകള്‍ക്ക് പദ്ധതി ഗുണം ചെയ്യും. ആദ്യ ഘട്ടത്തില്‍ മദപ്പാടില്ലാത്ത 58 ആനകള്‍ക്കാണ്ആഹാരം ലഭിക്കുക.