LogoLoginKerala

കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 60 പേർക്ക് രോഗമുക്തി; ലക്ഷണങ്ങൾ ഇല്ലാതെയും കോവിഡ് രോഗ ബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്ക്കു കൂടി കോവിഡ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്ത്താസമ്മേളനത്തില് അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്ധനയാണിത്. ഇന്ന് ഒരാള് കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്ഹിയില്നിന്നാണ് ഇദ്ദേഹം എത്തിയത്. സ്ഥിതി രൂക്ഷമാവുകയാണ്. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം …
 

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്.

സ്ഥിതി രൂക്ഷമാവുകയാണ്. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്: മലപ്പുറം 11, കോഴിക്കോട് 6, പാലക്കാട് 27, കണ്ണൂർ 6, എറണാകുളം 13, തൃശൂർ 16, പത്തനംതിട്ട 27, കോട്ടയം 8, കൊല്ലം 4, വയനാട് 2, തിരുവനന്തപുരം 4, ആലപ്പുഴ 19.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ ഡൽഹി 14, തമിഴ്നാട് 11, മഹാരാഷ്ട്ര 9, ബംഗാൾ , ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ രണ്ടു വീതം, മധ്യപ്രദേശ്, മേഘാലയ ഒന്നു വീതം.