LogoLoginKerala

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിളിച്ചു പറയുന്നതെല്ലാം പച്ചക്കള്ളം: കെ. സുരേന്ദ്രൻ

പ്രവാസികളുടെ മടങ്ങിവരവിനെ കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. പ്രവാസികളെ വിലക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ നൂലാമാലകൾ സൃഷ്ടിക്കുകയാണ്. മടങ്ങി വരുന്ന എല്ലാ പ്രവാസികളും കൊവിഡ് ടെസ്റ്റ് നടത്തണം എന്ന സംസ്ഥാനത്തിന്റെ തീരുമാനം പ്രായോഗികമല്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. കൊവിഡ് രോഗികളെ …
 

പ്രവാസികളുടെ മടങ്ങിവരവിനെ കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. പ്രവാസികളെ വിലക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കോട് കളക്‌ട്രേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ നൂലാമാലകൾ സൃഷ്ടിക്കുകയാണ്. മടങ്ങി വരുന്ന എല്ലാ പ്രവാസികളും കൊവിഡ് ടെസ്റ്റ് നടത്തണം എന്ന സംസ്ഥാനത്തിന്റെ തീരുമാനം പ്രായോഗികമല്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്.

കൊവിഡ് രോഗികളെ ഒരു രാജ്യവും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എല്ലാവർക്കുമറിയാം. രോഗബാധിതരായവരെ ഒരു വിമാനത്തിലും മറ്റുള്ളവരെ വേറെ വിമാനത്തിലും കൊണ്ടുവരണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടത്. കോവിഡ് കാലത്ത് നോർക്കയും ലോക കേരളസഭയും പ്രവാസികൾക്കായി എന്താണ് ചെയ്ത തെന്ന് മുഖ്യമന്ത്രിയും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വ്യക്തമാക്കണം. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിലിപ്പോൾ ഒരു നിയന്ത്രണവും ഏകോപനവും ഇല്ലാതായിരിക്കുകയാണ്.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിളിച്ചു പറയുന്നതെല്ലാം പച്ചക്കള്ളം: കെ. സുരേന്ദ്രൻ

തിരിച്ചുവരുന്ന പ്രസാവികളിൽ രണ്ട് ശതമാനത്തിന് കൊവിഡ് ഉണ്ടെന്ന് പറയുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. ഈ സാഹചര്യം മുന്നിൽകണ്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ കൈവിട്ടു പോയതോടെയാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസിളെയും കേരളിത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിളിച്ചു പറയുന്നതെല്ലാം പച്ചക്കള്ളം: കെ. സുരേന്ദ്രൻ

പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സംസ്ഥാന സർക്കാർ ഇനിയും തുടർന്നാൽ കുത്തിയിരിപ്പ് സമരരീതികൾ മാറ്റി പഴയ രിതീയിലുള്ള സമരമുറകളിലേക്ക് ബി.ജെ.പി കടക്കുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, കെ.പി. പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.