LogoLoginKerala

കോവിഡ് കേസുകൾ വർധിക്കുന്നു; സംസ്ഥാനത്ത് ഇനിമുതൽ മാസ്ക്ക് നിർബന്ധം

 
Mask
തിരുവനന്തപുരം: കോവിഡ്‌ 19 വീണ്ടും ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ. ഇതേതുടർന്ന് മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നിർബന്ധമാക്കി ഉത്തരവിറക്കി. ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ വരും.
 കോവിഡ്‌ 19 വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണെന്ന് സർക്കാർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും, പൊതുജനങ്ങൾക്ക്‌ പ്രവേശനമുള്ള ഏത്‌ സ്ഥലത്തും, സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടിയിരിക്കണം.