LogoLoginKerala

കോവിഡ് ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ വൈറസിന്റെ സാന്നിധ്യമെന്ന് കണ്ടെത്തല്‍

 
Covid
കോവിഡ് വൈറസ് ബാധിച്ച് 18 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ സാംമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംമ്പിളുകളില്‍ മുപ്പത് ശതമാനം സ്ത്രീകളുടേതായിരുന്നു. മധ്യവയസ്‌കര്‍ മുതല്‍ 62 വയസുവരെയുള്ള ആളുകളുടെ സാംമ്പിളുകളാണ് പരിശോധിച്ചത്

കോവിഡിന്റെ വൈറസ് വീണ്ടും ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ കണ്ടുപിടുത്തവുമായി യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കോവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്.

തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്റെ സാംമ്പിളുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെയുള്ള ആളുകളുടെ സാംമ്പിളുകള്‍ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. കോവിഡ് വൈറസ് ബാധിച്ച് 18 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ സാംമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംമ്പിളുകളില്‍ മുപ്പത് ശതമാനം സ്ത്രീകളുടേതായിരുന്നു. മധ്യവയസ്‌കര്‍ മുതല്‍ 62 വയസുവരെയുള്ള ആളുകളുടെ സാംമ്പിളുകളാണ് പരിശോധിച്ചത്.

ഹൈപ്പോ തലാമസ്, സെറിബല്ലത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ഒരു രോഗിയുടെ നട്ടെല്ലില്ലും രണ്ട് രോഗികളുടെ ബേസല്‍ ഗാംഗ്ലിയയിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നു. കൂടാതെ തലച്ചോറിലും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും പഠനത്തില്‍ പറയുന്നു. പരിശോധനയ്ക്കയച്ച സാംമ്പിളുകളില്‍ 45 ശതമാനത്തിലും വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.