24 C
Kochi
Monday, December 6, 2021

ആലുവയിൽ എസ്.പി ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Must read

പൊലീസിന് നേരെ കല്ലേറ് ഉണ്ടായി.ബാരിക്കേഡ് തകർത്തെറിയുവാൻ പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു.

ആലുവ : ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി.എൽ സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധം ശക്തമാവുന്നു.

രണ്ടാം ദിനത്തിലും സമരം ശക്തമായി തന്നെ തുടരുന്നു.എസ്.പി ഓഫീസിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി.പൊലീസിന് നേരെ കല്ലേറ് ഉണ്ടായി.ബാരിക്കേഡ് തകർത്തെറിയുവാൻ പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു.മാർച്ച് സംഘർഷത്തിലേയ്ക്ക് വഴി മാറിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമരം ഇപ്പോഴും ശക്തമായി തുടരുന്നു.സംഭവത്തിൽ അനവധി സമരക്കാർക്കും,പോലീസിനും പരിക്കും പറ്റിയിട്ടുണ്ട്.പ്രവർത്തകർ ഇപ്പോൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

 

More articles

Latest article