24 C
Kochi
Monday, December 6, 2021

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കീ​ർ​ത്തി ആ​സാ​ദും അ​ശോ​ക് ത​ൻ​വ​റും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ

Must read

കീ​ർ​ത്തി ആ​സാ​ദും അ​ശോ​ക് ത​ൻ​വ​റും മു​ൻ ജെ​ഡി​യു എം​പി പ​വ​ൻ വ​ർ​മ​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് മൂ​ന്ന് നേ​താ​ക്ക​ളു​ടെ​യും തൃ​ണ​മൂ​ൽ പ്ര​വേ​ശം.

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കീ​ർ​ത്തി ആ​സാ​ദും അ​ശോ​ക് ത​ൻ​വ​റും മു​ൻ ജെ​ഡി​യു എം​പി പ​വ​ൻ വ​ർ​മ​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് മൂ​ന്ന് നേ​താ​ക്ക​ളു​ടെ​യും തൃ​ണ​മൂ​ൽ പ്ര​വേ​ശം.

മു​ൻ ക്രി​ക്ക​റ്റ് താ​രം കൂ​ടി​യാ​യി​രു​ന്ന കീ​ർ​ത്തി ആ​സാ​ദ് ബീ​ഹാ​റി​ലെ ദ​ർ​ഭം​ഗ​യി​ൽ നി​ന്നും മൂ​ന്നു പ്രാ​വ​ശ്യം പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പെ​ട്ടി​ട്ടു​ണ്ട്. ഹരി​യാ​ന​യി​ലെ സി​ർ​സ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മു​ള്ള മു​ൻ ലോ​ക്സ​ഭ എം​പി അ​ശോ​ക് ത​ൻ​വ​ർ 2019ലെ ​സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ന് ഏ​താ​നും ദി​വ​സങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ മ​മ​ത ബാ​ന​ർ​ജി ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും. പാ​ർ​ല​മെ​ന്‍റി​ലെ ശീ​ത​കാ​ല സ​മ്മേ​ള​നം അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി മ​മ​ത കൂ​ടി​കാ​ഴ്ച ന​ട​ത്തു​മെ​ന്നും റിപ്പോർട്ടുണ്ട്.

More articles

Latest article