ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതി; നജ്മ ഇന്ന് രഹസ്യമൊഴി നല്‍കും

164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ചെമ്മങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായിട്ടാണ് നടപടി.

മലപ്പുറം: ലീഗിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നല്‍കും. വൈകിട്ട് നാലിന് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഐ പി സി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ചെമ്മങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായിട്ടാണ് നടപടി.

കൂടാതെ വനിതാ കമ്മിഷന് പരാതി നല്‍കിയ പത്ത് പേരും മൊഴി നല്‍കാനെത്തും എന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഹരിതയെ പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കൊപ്പമാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുക.