ട്രംപിൻറെ കോലം കത്തിച്ച് പ്രതിഷേധിച്ച് സി.പി.എം, തിരുവയിൽ രാജ്യമാകെ പ്രതിഷേധം
ന്യൂഡൽഹി: ഇന്ത്യക്ക് പിഴചുങ്കം അടക്കം 50ശതമാനം ഇറക്കുമതി തിരുവ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി.പി.എം. രാജ്യമാകമാനം പ്രതിഷേധം നടത്താനാണ് സി.പി.എം ഒരുങ്ങുന്നത്. ഇറക്കുമതി ചുങ്കം ഉയർത്തിയത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ പരാമ്പരാഗത കയർ, കരകൗശല തൊഴിലാളികളെയാണ്. ഈ അവസരത്തിലാണ് ഔദ്യോഗിക പ്രതികരണവുമായി സം.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററും രംഗത്ത് വരുന്നത്.ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ ട്രംപിൻറെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി