LogoLoginKerala

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്‌സ്‌പോ കൊച്ചി ലുലു മാളില്‍

 
lulu wedding uthsav

കൊച്ചി : ദക്ഷിണേന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെഡ്ഡിംഗ് എക്‌സ്‌പോയ്ക്ക് വേദിയാകാന്‍ കൊച്ചി. ലുലു വെഡ്ഡിംഗ് ഉത്സവ് എന്ന പേരില്‍ ലുലു മാളിലാണ് ഇന്ന് (18.01.2023) മുതല്‍ എക്‌സ്‌പോ നടക്കുന്നത്. എല്ലാവിധ വിവാഹ പ്ലാനിംഗുകള്‍ക്കും സമഗ്ര ഉത്തരം നല്‍കുന്നതായിരിയ്ക്കും ലുലു വെഡ്ഡിംഗ് ഉത്സവ്. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടാന്‍ അവസരം ലഭിയ്ക്കുമെന്നതാണ് എക്‌സ്‌പോയുടെ അതുല്യമായ പ്രത്യേകതകളിലൊന്ന്.

വധു-വരുന്മാര്‍ക്ക് വ്യത്യസ്ത വിവാഹ ആശയങ്ങള്‍ പങ്കുവെയ്ക്കുന്ന വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാന്‍ കഴിയുമെന്നതും ലുലു വെഡ്ഡിംഗ് ഉത്സവ് എക്‌സ്‌പോയെ വേറിട്ട വേദിയാക്കി മാറ്റും. ഇതിന് പുറമെ വിവാഹ ഉത്പന്നങ്ങളെയും മറ്റ് സേവനങ്ങളെയും അടുത്തറിയാനും എക്‌സ്‌പോയിലൂടെ സാധിയ്ക്കും. വെഡ്ഡിംഗ് ഫാഷന്‍ ട്രെന്‍ഡുകളെ റാംപിലെത്തിയ്ക്കുന്ന ഫാഷന്‍ ഷോകള്‍, അവതരണങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും എക്സ്പോയിലുണ്ടാകും.

ജനുവരി 21 മുതല്‍ 22 വരെ നടക്കുന്ന ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയില്‍ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ സന്ദര്‍ശകര്‍ക്ക് അടുത്തറിയാം. ലുലു മാളിലെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായ ലുലു സെലിബ്രേറ്റ് നടത്തുന്ന ബ്രൈഡല്‍ കോണ്‍ടസ്റ്റിലൂടെ മെയ് 31വരെ ലുലു സെലിബ്രേറ്റില്‍ നിന്നുള്ള വിവാഹ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു അന്താരാഷ്ട്ര യാത്ര പാക്കേജും നിസാന്‍ മാഗ്നൈറ്റ് കാറും സ്വന്തമാക്കാനാകും.

എക്‌സ്‌പോയുടെ ഭാഗമായി ലുലു സെലിബ്രേറ്റ് ഒരുക്കുന്ന സ്‌റ്റൈല്‍ഡ് ബൈ സെലിബ്രേറ്റ് ഓപ്ഷനിലൂടെ വധു-വരന്മാര്‍ക്ക് സ്വന്തം താല്‍പര്യത്തിനനുസരിച്ച് വിവാഹവസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. മലബാര്‍ ഗോള്‍ഡ്, എത്‌നിക്‌സ് ബൈ റെയ്മണ്ട്, മാരിയറ്റ്, ഗ്രാന്‍ഡ് ഹയാത്ത്, M4Marry മാട്രിമണി, ബിബ,  സ്വിസ് ടൈം ഹൗസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. ജനുവരി 22 വരെയാണ് ലുലു ഉത്സവ് വെഡ്ഡിംഗ് എക്‌സ്‌പോ