കൊച്ചി ലുലു മാളില്‍ റമദാന്‍ മാര്‍ക്കറ്റ് ഒരുങ്ങി

കൊച്ചി- ഉപഭോക്താക്കള്‍ക്കായി വിലക്കുറവിന്റെ റമദാന്‍ മാര്‍ക്കറ്റുമായി ലുലു മാള്‍. ഹൈപ്പര്‍മാര്‍ക്കറ്റും, ലുലു ഫാഷന്‍ സ്റ്റോറും, ലുലു കണക്ടും റമദാന്‍ സ്‌പെഷ്യല്‍ ഷോപ്പിംഗാണ് ഒരുക്കിയിരിക്കുന്നത്. പലചരക്ക് സാധനങ്ങള്‍, ഭക്ഷണ ഉല്‍പന്നങ്ങള്‍, ഫ്രഷ് ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മികച്ച വിലക്കിഴിവുണ്ട്. ലോകത്തെ നാല്‍പതോളം തരം ഇത്തപ്പഴങ്ങളുമായി ഈത്തപ്പഴ ഫെസറ്റും ആരംഭിച്ചു കഴിഞ്ഞു. മാംസ രുചികളുമായി റമദാന്‍ മീറ്റ് മാര്‍ക്കറ്റും സജീവമാണ്.
ഇതിന് പുറമെ പരമ്പരാഗത അറബിക് പലഹാരങ്ങള്‍, നോമ്പുതുറ വിഭവങ്ങള്‍, ലൈവ് ഇഫ്താര്‍ കൗണ്ടര്‍, മധുര പലഹാരങ്ങളുടെ കോമ്പോ ബോക്‌സുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഭക്ഷണ വിഭവങ്ങള്‍ വാങ്ങിയ ശേഷം അവിടെത്തന്നെ ഇരുന്ന് കഴിക്കാനും സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനും സൗകര്യമുണ്ട്. കൊച്ചി മെട്രോ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസ്, ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.