LogoLoginKerala

യു.എ.ഇയിലെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നായി ലുലു; ഡിജിറ്റൽ രംഗത്തെ സേവനങ്ങളും ഉപഭോക്താക്കളുമായുള്ള ഇടപെടലുകളും ഏറ്റവും മികച്ചതെന്ന് കെപിഎംജി സർവ്വേ

 
Lulu
ദുബായ് : യുഎഇയിലുള്ള വിവിധ രാജ്യങ്ങളിലെ 89,000 -ലധികം ആളുകളുടെ അഭിപ്രായം വിലയിരുത്തിയാണ് ഓഡിറ്റ് സ്ഥാപനമായ കെപിഎംജി പട്ടിക പുറത്തിറക്കിയത്. ഉപഭോക്താക്കൾക്ക് നൽകിവരുന്ന സേവനങ്ങളെ മുൻനിർത്തിയാണ് 2022-ലെ യു.എ.ഇയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടിക. ലുലു ഹൈപ്പർമാർക്കറ്റ്, എമിറേറ്റ്സ് എയർലൈൻസ്, സ്വീഡൻ ആസ്ഥാനമായ ഫർണിച്ചർ റീട്ടെയിലർ ഐക്കിയ എന്നിവയാണ് പട്ടികയിൽ മുൻനിരയിലുള്ളത്. ലുലു ഗ്രൂപ്പിന്റെ ഡിജിറ്റൽ രംഗത്തെ സേവനങ്ങളും നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് നൽകിവരുന്ന സൗകര്യങ്ങളും ആകർഷകമായ ഓഫറുകൾകളും ഏറ്റവും മികച്ചതാണെന്ന് കെപിഎംജി വിലയിരുത്തി. ഒന്നിലധികം മേഖലകളിൽ നൽകുന്ന വിവിധ സേവനങ്ങളെയും മറ്റ് സൗകര്യങ്ങളെയും ഉപഭോക്താക്കൾ ഏറെ വിലമതിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. വിപണിയിലെ മത്സരങ്ങൾ ലുലു അടക്കമുള്ള മുൻനിര സ്ഥാപനങ്ങളെ കൂടുതൽ മേന്മയുള്ളതാക്കി മാറ്റുവാൻ പ്രേരിപ്പിക്കുന്നുവെന്ന് കെപിഎംജി ലോവർ ഗൾഫ് മേധാവി ഗോൺകാളോ ട്രാക്വീന അഭിപ്രായപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65,000-ൽപരം ആളുകളാണ് ലുലുവിൽ ജോലി ചെയ്യുന്നത്. ഏഷ്യ, യൂറോപ്പ് , അമേരിക്ക, ആഫ്രിക്ക എന്നിവയ്ക്ക് പുറമേ ഓസ്ട്രേലിയയിലേക്കും ലുലു ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മികച്ച ഉത്പന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ നൽകുകയാണ് മുഖ്യലക്ഷ്യമെന്നും, ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ഉൾപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. പ്രവാസി സമൂഹത്തിൻ്റെ സഹകരണവും ഗൾഫ് ഭരണാധികാരികൾ നല്‌‍കുന്ന പിന്തുണയും ഇക്കാര്യത്തില്‌‍‍ ഏറെ പ്രധാനപ്പെട്ടതാണെന്നും എംഎയൂസഫലി കൂട്ടിചേർ‌ത്തു. 
എത്തിഹാദ് എയർവെയ്സ്, ആമസോൺ, വോക്സ് സിനിമാസ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.