LogoLoginKerala

കേരളത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ 1.64 ലക്ഷം കുറഞ്ഞപ്പോള്‍ ജിയോയ്ക്ക് 49,000 പുതിയ വരിക്കാര്‍

ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ 
 
JIO
കേരളത്തിലെ സജീവ ഉപഭോക്തതാക്കളുടെ എണ്ണത്തില്‍ 2 ലക്ഷത്തിന്റെ വര്‍ദ്ധനവ്

കൊച്ചി - 2023 ഏപ്രിലില്‍ കേരളത്തില്‍ മൊത്തം മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞപ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് 49000ത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കാണിത്.  സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായെന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു. 

ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ ഉണ്ടായി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും ചേര്‍ത്തു. വോഡഫോണ്‍ ഐഡിയ കുത്തനെ ഇടിഞ്ഞു, കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയും നഷ്ടപ്പെട്ടു. അതുപോലെ, ബിഎസ്എന്‍എല്ലിനും തിരിച്ചടി നേരിട്ടു, കേരളത്തില്‍ ഏകദേശം 1.10 ലക്ഷം ദേശീയതലത്തില്‍ 7.2 ലക്ഷം എന്നിങ്ങനെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ നഷ്ടം സംഭവിച്ചു. 

ദേശീയതലത്തില്‍, ഏപ്രില്‍ '23 ലെ ഉപഭോക്തൃ വിപണി വിഹിതം ജിയോ 37.9 ശതമാനവും എയര്‍ടെല്‍ 32.4 ശതമാനവും വോഡഫോണ്‍ ഐഡിയ 20.4 ശതമാനവുമാണ്.

2023 ഏപ്രിലില്‍, മൊത്തത്തിലുള്ള സജീവ സബ്‌സ്‌ക്രിപ്ഷനുകള്‍ 4.2 ദശലക്ഷം ഉയര്‍ന്നു, പ്രധാനമായും ജിയോയുടെ 4.7 ദശലക്ഷം സജീവ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലെ വര്‍ധനവാണ് ഇതിന് കാരണം, കൂടാതെ എയര്‍ടെലിന്റെ 0.7 ദശലക്ഷവും. നേരെമറിച്ച്, വോഡഫോണ്‍ ഐഡിയ (വില്‍)യുടെ സജീവ വരിക്കാരുടെ എണ്ണം 0.9 ദശലക്ഷം കുറഞ്ഞു. 

കേരളത്തിലെ സജീവ ഉപഭോക്തതാക്കളുടെ എണ്ണത്തില്‍ ജിയോയ്ക്ക് 2 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി . എയര്‍ടെലിന് 83000 സജീവ ഉപഭോക്തതാക്കളെ നഷ്ടമായി. 

പുതിയ വരിക്കാരുടെ എണ്ണത്തിലെ മികച്ച വര്‍ധനവ് ജിയോയുടെ തുടര്‍ച്ചയായ 14 മാസത്തെ നെറ്റ് സബ്‌സ്‌ക്രൈബര്‍ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതാണ്. സജീവ ഉപയോക്താക്കളുടെ അളവുകോലായ വിസിറ്റര്‍ ലൊക്കേഷന്‍ രജിസ്റ്റര്‍ (വിഎല്‍ആര്‍) അനുപാതം മുന്‍ മാസത്തെ 93.6 ശതമാനത്തില്‍ നിന്ന് 2023 ഏപ്രിലില്‍ 94.0 ശതമാനമായി ഉയര്‍ന്നു.

ജിയോയ്ക്കും എയര്‍ടെലിനും ഗ്രാമീണ ഇന്ത്യയില്‍, യഥാക്രമം 1.58 ദശലക്ഷവും 0.19 ദശലക്ഷവും ഉപയോക്താക്കളെ നേടാനായി. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് 1.41 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി ട്രായ് ഡാറ്റ പറയുന്നു.