LogoLoginKerala

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.09 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയിലെ പ്രധാന ഇനം 
 
seafood export
അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, മധ്യഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവ പ്രധാന ഇറക്കുമതിക്കാര്‍

കൊച്ചി- കനത്ത പ്രതിസന്ധികള്‍ക്കിടയിലും 2022-23 സാമ്പത്തിക വര്‍ഷം ഇന്ത്യ 63,969.14 കോടി രൂപ (8.09 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള 17,35,286 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. അളവിലും മൂല്യത്തിലും (യു.എസ് ഡോളറും രൂപയും) എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയാണിത്. ശീതീകരിച്ച ചെമ്മീന്‍ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണികള്‍ ആവുകയും ചെയ്തു. 

2022-23 സാമ്പത്തികവര്‍ഷത്തില്‍ സമുദ്രോത്പന്ന കയറ്റുമതി അളവില്‍ 26.73 ശതമാനവും രൂപയുടെ മൂല്യത്തില്‍ 11.08 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തില്‍ 4.31 ശതമാനവും വളര്‍ച്ചയാണ് കൈവരിച്ചത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 57,586.48 കോടി രൂപയുടെ (7,759.58 ദശലക്ഷം ഡോളര്‍) 13,69,264 മെട്രിക് ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തത്.

യുഎസ്എ പോലുള്ള പ്രധാന കയറ്റുമതി വിപണികളില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും 8.09 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 17,35,286 മെട്രിക് ടണ്‍ സമുദ്രോത്പന്നത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്ക് കഴിഞ്ഞതായി മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍ ഡി വി സ്വാമി ഐഎഎസ് പറഞ്ഞു. 

43,135.58 കോടി രൂപ (5481.63 ദശലക്ഷം യുഎസ് ഡോളര്‍) നേടിയ ശീതീകരിച്ച ചെമ്മീന്‍, സമുദ്രോത്പന്ന കയറ്റുമതിയിലെ ഏറ്റവും പ്രധാന ഇനമായി അതിന്റെ സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ മൊത്തം കയറ്റുമതിയുടെ അളവില്‍ 40.98 ശതമാനവും യു എസ് ഡോളര്‍ മൂല്യത്തില്‍ 67.72 ശതമാനവുമാണിത്.  ചെമ്മീന്‍ കയറ്റുമതിയില്‍ രൂപയുടെ മൂല്യത്തില്‍ 1.01 ശതമാനം വര്‍ദ്ധനയാണുണ്ടായത്.

2022-23ല്‍ ശീതീകരിച്ച ചെമ്മീനിന്റെ ആകമാന കയറ്റുമതി അളവില്‍ 7,11,099 മെട്രിക് ടണ്‍ ആണ്‍. ഏറ്റവും വലിയ വിപണിയായ അമേരിക്ക 2,75,662 മെട്രിക് ടണ്‍ ശീതീകരിച്ച ചെമ്മീന്‍ ഇറക്കുമതി ചെയ്തപ്പോള്‍ ചൈന 1,45,743 മെട്രിക് ടണ്ണും,  യൂറോപ്യന്‍ യൂണിയന്‍ 95,377 മെട്രിക് ടണ്ണും, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ 65,466 മെട്രിക് ടണ്ണും, ജപ്പാന്‍ 40,975 മെട്രിക് ടണ്ണും, മധ്യഏഷ്യന്‍ രാജ്യങ്ങള്‍ 31,647 മെട്രിക് ടണ്ണും ഇറക്കുമതി ചെയ്തു.

 കാര (ബ്ലാക്ക് ടൈഗര്‍) ചെമ്മീനിന്റെ കയറ്റുമതി 2022-23 ല്‍ അളവ്, രൂപയുടെ മൂല്യം, യുഎസ് ഡോളര്‍ എന്നിവയില്‍ യഥാക്രമം 74.06%, 68.64%, 55.41% വര്‍ധിച്ചു. 2,564.71 കോടി രൂപ (321.23 ദശലക്ഷം ശതമാനവുമായി) വിലമതിക്കുന്ന 31,213 മെട്രിക് ടണ്‍ കാര ചെമ്മീന്‍ ആണ്‍ കയറ്റുമതി ചെയ്തത്. അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തില്‍ 25.38 ശതമാനവുമായി ജപ്പാന്‍ കാര ചെമ്മീനിന്റെ പ്രധാന വിപണിയായി മാറി. യൂറോപ്യന്‍ യൂണിയന്‍ 25.12 ശതമാനവുമായും, അമേരിക്ക 14.90 ശതമാനവുമായും പിന്നാലെയും. വനാമി ചെമ്മീന്‍ കയറ്റുമതി 2021-22 നെ അപേക്ഷിച്ച് 2022-23 ല്‍ 8.11 ശതമാനം ഇടിഞ്ഞ് 5234.36 മില്യണില്‍ നിന്ന് 4809.99 മില്യണ്‍ ഡോളറായി കുറഞ്ഞു.

രണ്ടാമത്തെ മികച്ച കയറ്റുമതി ഉല്പന്നമായ ശീതീകരിച്ച മത്സ്യം അളവില്‍ 21.24 ശതമാനവും യുഎസ് ഡോളര്‍ മൂല്യത്തില്‍ 8.49 ശതമാനവുമായി കയറ്റുമതിയില്‍ 5,503.18 കോടി (യുഎസ് ഡോളര്‍ 687.05 ദശലക്ഷം) രൂപയുടെ നേട്ടം കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷം ശീതീകരിച്ച മത്സ്യത്തിന്റെ കയറ്റുമതിയില്‍ അളവ്, രൂപയുടെ മൂല്യം, യുഎസ് ഡോളര്‍ എന്നിവയില്‍ യഥാക്രമം 62.65%, 58.51%, 45.73% വര്‍ദ്ധനയാണുണ്ടായത്.

കയറ്റുമതി വിപണിയിലെ മികച്ച മൂന്നാമത്തെ വിഭാഗമായ ഇതര വിഭാഗങ്ങളില്‍ 658.84 ദശലക്ഷം ഡോളര്‍ മൂല്യമുള്ള സമുദ്രോത്പന്നങ്ങളാണ്‍ കയറ്റുമതി ചെയ്തത്. ഈ ഇനങ്ങളില്‍ സുറിമി 2,013.66 കോടി രൂപയും (253.89 ദശലക്ഷം യുഎസ് ഡോളര്‍), ശീതീകരിച്ച ഒക്ടോപസ് 725.71 കോടി രൂപയും (91.74 ദശലക്ഷം യുഎസ് ഡോളര്‍), സുറിമി അനലോഗ് ഉല്‍പ്പന്നങ്ങള്‍ 558.51 കോടി രൂപയും (70.35 ദശലക്ഷം യുഎസ് ഡോളര്‍), ടിന്നിലടച്ച ഉല്‍പ്പന്നങ്ങള്‍ക്ക് 326.48 കോടി രൂപയും (41.56 ദശലക്ഷം യുഎസ് ഡോളര്‍), ശീതീകരിച്ച ലോബ്സ്റ്റര്‍ 215.15 കോടി രൂപയും (27 ദശലക്ഷം യുഎസ് ഡോളര്‍) നേടി. 

നാലാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കൂന്തല്‍ അളവില്‍ 4.83 ശതമാനം വളര്‍ച്ചയും ഡോളറിന്റെ അടിസ്ഥാനത്തില്‍ 5.62 ശതമാനവും വര്‍ധിക്കുകയും 3593.75 കോടി രൂപ (454.61 ദശലക്ഷം യുഎസ് ഡോളര്‍) ലഭിക്കുകയും ചെയ്തു. ശീതീകരിച്ച മത്സ്യത്തിന്റെ കയറ്റുമതി രൂപയുടെ മൂല്യത്തില്‍ 28.07 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 18.58 ശതമാനവും വര്‍ദ്ധിച്ചു.

ഉണക്കിയ  ഇനങ്ങളുടെ കയറ്റുമതി 2,52,918 മെട്രിക് ടണ്‍ ആകുകയും, അളവില്‍ 243.27% ന്റെയും ഡോളറിന്റെ അടിസ്ഥാനത്തില്‍ 167.70 % ന്റെയും വന്‍ വളര്‍ച്ച കാണിക്കുകയും 3,080.92 കോടി രൂപ (384.05 USD ദശലക്ഷം) നേടുകയും ചെയ്തു. ഈ ഇനത്തില്‍ ഉണക്കമീനും ചെമ്മീ9 പൊടിയും ചേര്‍ന്ന് 307.96 മില്യണ്‍ യുഎസ് ഡോളറും ഉണക്കമീ9 മാവ് 24.88 മില്യണ്‍ ഡോളറും സംഭാവന ചെയ്തു.

ശീതീകരിച്ച കണവ കയറ്റുമതി 54,919 മെട്രിക് ടണ്‍ ആയി കണക്കാക്കുകയും രൂപയില്‍ 14.9 % ഉം ഡോളറില്‍ 5.5 % ഉം വര്‍ധിക്കുകയും 2353.34 കോടി രൂപ (295.49 യുഎസ് ഡോളര്‍ ദശലക്ഷങ്ങള്‍) വരുമാനം നേടുകയും ചെയ്തു.
തണുപ്പിച്ച ഇനങ്ങളുടെ കയറ്റുമതി പ്രതീക്ഷ നല്‍കുന്ന മേഖലയായി കണക്കാക്കപ്പെടുന്നു, യുഎസ് ഡോളര്‍ അടിസ്ഥാനത്തില്‍ 20.73% ഉം അളവില്‍ 12.63% ഉം വര്‍ദ്ധിച്ചു. ജീവനോടെ ഉള്ള ഇനങ്ങളുടെ കയറ്റുമതി 7,824 മെട്രിക് ടണ്‍ ആകുകയും രൂപയില്‍ 24.53 ശതമാനവും ഡോളറില്‍ 15.61 ശതമാനവും വര്‍ദ്ധിച്ചു.

ശീതീകരിച്ച കൂന്തല്‍ (7.13%), തണുപ്പിച്ച കണവ (13.33%), ശീതീകരിച്ച ഇനങ്ങള്‍ (7.19%), ലൈവ് ഇനങ്ങള്‍ (3.9 %) എന്നിവയുടെ യൂണിറ്റ് മൂല്യത്തില്‍ വളര്‍ച്ച നിരീക്ഷിക്കപ്പെടുന്നു.
വിദേശ വിപണികളെ സംബന്ധിച്ചിടത്തോളം, യുഎസ്എ 2,632.08 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയുമായി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായി തുടരുന്നു. ഡോളര്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 32.52 % വിഹിതം വഹിക്കുന്നു. ആവശ്യകത മന്ദഗതിയിലായതിനാല്‍ യുഎസിലേക്കുള്ള കയറ്റുമതി യുഎസ് ഡോളറില്‍ 21.94% കുറഞ്ഞു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഇനമായി ശീതീകരിച്ച ചെമ്മീന്‍ തുടരുന്നു (92.7% യുഎസ് ഡോളര്‍ മൂല്യത്തില്‍). യുഎസിലേക്കുള്ള കാരചെമ്മീന്റെ കയറ്റുമതി അളവില്‍ 4.06 ശതമാനവും രൂപയുടെ മൂല്യത്തില്‍ 0.26 ശതമാനവും വര്‍ധിച്ചു.

1,508.43 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 4,05,547 മെട്രിക് ടണ്‍ ഇറക്കുമതിയുമായി, അളവില്‍ 23.37% വിഹിതവും യുഎസ് ഡോളര്‍ മൂല്യത്തില്‍ 18.64% ഉം ഉള്ള ചൈന, അളവ്, യു.എസ്സ് ഡോളറിലുള്ള മൂല്യം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ വലിയ സമുദ്രോത്പന്ന കയറ്റുമതി രാജ്യമായി ഉയര്‍ന്നു. ചൈന വിപണിയിലേക്കുള്ള കയറ്റുമതി അളവില്‍ 51.90 ശതമാനവും,  രൂപയുടെ മൂല്യത്തില്‍ 32.02 ശതമാനവും, യു.എസ്സ് ഡോളറില്‍ മൂല്യത്തില്‍ 28.37 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ചൈനയിലേക്കുള്ള കയറ്റുമതിയുടെ പ്രധാന ഇനമായ ശീതീകരിച്ച ചെമ്മീന്‍ അളവില്‍ 35.94% വിഹിതവും ഡോളര്‍ മൂല്യത്തില്‍ 60.92% ഉം ഉണ്ടായിരുന്നു, അതേസമയം ശീതീകരിച്ച മത്സ്യത്തിന് രണ്ടാം സ്ഥാനവും അളവില്‍ 34.88% ഉം യു.എസ്സ് ഡോളറിലുള്ള മൂല്യത്തില്‍ 18.56% ഉം കൈവരിച്ചു. ശീതീകരിച്ച ചെമ്മീന്റെയും ശീതീകരിച്ച മത്സ്യത്തിന്റെയും ചൈനയിലേക്കുള്ള കയറ്റുമതി അളവിലും മൂല്യത്തിലും നല്ല വളര്‍ച്ച കാണിക്കുന്നു.

1,263.71 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 2,07,976 മെട്രിക് ടണ്‍ ഇറക്കുമതിയുമായി യൂറോപ്യന്‍ യൂണിയന്‍ മൂന്നാമത്തെ വലിയ ലക്ഷ്യസ്ഥാനമായി തുടര്‍ന്നു. ഈ വിപണിയില്‍, ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയുടെ പ്രധാന ഇനമാണ്, രൂപയുടെ മൂല്യത്തിലും ഡോളര്‍ മൂല്യത്തിലും യഥാക്രമം 15.12%, 7.20% വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു. ഈ വിപണിയിലെ യൂണിറ്റ് മൂല്യം 3.77% വളര്‍ച്ച കാണിക്കുന്നു. 1191.25 മില്യണ്‍ ഡോളര്‍ മൂല്യമുള്ള 4,31,774 മെട്രിക് ടണ്‍ ഇറക്കുമതിയുള്ള നാലാമത്തെ വലിയ വിപണിയാണ് തെക്കുകിഴക്കന്‍ ഏഷ്യ. ശീതീകരിച്ച ചെമ്മീന്‍, കയറ്റുമതിയിലെ പ്രധാന ഇനമാണ്, അളവില്‍ 15.16% വിഹിതവും 46.08% വളര്‍ച്ചയോടെ യുഎസ് ഡോളറിന്റെ മൂല്യത്തില്‍ 35.17% വിഹിതവും. കയറ്റുമതിയിലെ രണ്ടാമത്തെ പ്രധാന ഇനമായ ശീതീകരിച്ച മത്സ്യം, അളവില്‍ 36.02% വിഹിതവും 46.84% വളര്‍ച്ചയോടെ യുഎസ് ഡോളര്‍ മൂല്യത്തില്‍ 20.57% ഉം.

അളവില്‍ 6.29% വിഹിതവും യുഎസ് ഡോളര്‍ മൂല്യത്തില്‍ 5.99% വിഹിതവുമായി 9.99 % വളര്‍ച്ചയോടെ ജപ്പാന്‍ അഞ്ചാമത്തെ വലിയ ഇറക്കുമതിക്കാരായി തുടര്‍ന്നു. ശീതീകരിച്ച ചെമ്മീന്‍ ജപ്പാനിലേക്കുള്ള കയറ്റുമതിയുടെ പ്രധാന ഇനമായി തുടരുകയും 71.35% വിഹിതവും യുഎസ് ഡോളറില്‍ 5.26% വളര്‍ച്ചയും നേടുകയും ചെയ്തു.

മധ്യഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യുഎസ് ഡോളറിന്റെ  മൂല്യത്തില്‍ 330.68 ദശലക്ഷവും അളവില്‍ 77,677 മെട്രിക് ടണ്ണും ആണ്. ഈ വിപണി അളവില്‍ 32.95%, രൂപയില്‍ 17.33%, ഡോളര്‍ മൂല്യത്തില്‍ 9.09% വളര്‍ച്ച കാണിച്ചു.