സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 45000 രൂപ
Updated: Apr 5, 2023, 13:57 IST
കൊച്ചി - പുത്തന്‍ റെക്കോഡ് സൃഷ്ടിച്ച് ഇതാദ്യമായി സ്വര്‍ണം പവന്‍ വില 45000 രൂപ ഭേദിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ച്ചയുടെ പാതയിലായിരുന്ന സ്വര്‍ണം പവന് ബുധനാഴ്ച ഒറ്റയടിക്ക് 760 രൂപ വര്‍ദ്ധിച്ചതോടെയാണ് പുതിയ വിലയായ 45000 തൊട്ടത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 480 രൂപ പവന് വര്‍ദ്ധിച്ചിരുന്നു. ഇതോടെ കേവലം രണ്ട് ദിവസം കൊണ്ടു തന്നെ സംസ്ഥാനത്ത് 1240 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയില്‍ ഇന്ന് 95 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ ഗ്രാം വില 5625 ആയി ഉയര്‍ന്നു. പണിക്കൂലി ഉള്‍പ്പടെ കണക്കാക്കിയാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ അര ലക്ഷത്തിലും മുകളില്‍ ചെലവാക്കേണ്ടി വരും. സ്വര്‍ണത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ദ്ധനവുണ്ട്. സാധാരണ വെള്ളി ഗ്രാമിന് രണ്ട് രൂപയാണ് ബുധനാഴ്ച വര്‍ദ്ധിച്ചത്. ഇതോടെ സാധാരണ വെള്ളി ഗ്രാമിന് 80 രൂപയായി ഉയര്‍ന്നു. വിലയില്‍ മാറ്റമില്ലാത്തതിനാല്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 90 രൂപയില്‍ തുടരുകയാണ്.