LogoLoginKerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 30 രൂപ കുറഞ്ഞു

 
gold rate

തിരുവനന്തപൂരം: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5640 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45120 രൂപയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4675 രൂപയാണ്.