LogoLoginKerala

മികച്ച തൊഴിലാളി- തൊഴിലുടമ സൗഹൃദ തൊഴിലിടം: ലുലു ഗ്രൂപ്പിന് 2 അവാർഡുകൾ

മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ടീം ലുലു
 
Excellence award to Lulu
സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് വിഭാഗത്തിലെ അവാർഡുകൾ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും മികച്ച സൂപ്പർമാർക്കറ്റിനുള്ള ചീഫ് മിനിസ്ട്രേഴ്സ് എക്സലൻസ് പുരസ്കാരം കൊച്ചി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിനു വേണ്ടി ലുലു കോമേഴ്സൽ മാനേജർ സാദിഖ് കാസിം, മികച്ച സ്റ്റാർ ഹോട്ടൽ വിഭാഗത്തിൽ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള കൊച്ചി മാരിയേറ്റിനുവേണ്ടി എച്ച് ആർ അസിസ്റ്റന്റ് ഡയറക്ടർ ശ്യാം നായർ എന്നിവർ ചേർന്നു ഏറ്റുവാങ്ങിയപ്പോൾ.
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് വിഭാഗത്തിലെ 2 അവാർഡുകൾ ലുലു ഗ്രൂപ്പിന്.
മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നകിനോടനുബന്ധിച്ച്
മികച്ച സൂപ്പർമാർക്കറ്റിനുള്ള ചീഫ് മിനിസ്ട്രേഴ്സ് എക്സലൻസ് പുരസ്കാരം കൊച്ചി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിന് മന്ത്രി വി. ശിവൻകുട്ടിന് സമ്മാനിച്ചു. ലുലു കോമേഴ്സൽ മാനേജർ സാദിഖ് കാസിം, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ , എച്ച്. ആർ വിഭാഗം മേധാവി കെ.പി. രാജീവ് എന്നിവർ ചേർന്ന് ' അവാർഡ് ഏറ്റുവാങ്ങി.
മികച്ച സ്റ്റാർ ഹോട്ടൽ വിഭാഗത്തിൽ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള കൊച്ചി മാരിയേറ്റിനുവേണ്ടി എച്ച് ആർ അസിസ്റ്റന്റ് ഡയറക്ടർ ശ്യാം നായർ, ലുലു കോമേഴ്സൽ മാനേജർ സാദിഖ് കാസിം എന്നിവർ ഏറ്റുവാങ്ങി.

Excellence award

 

തിരുവനന്തപുരത്ത് ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി അജിത്കുമാർ ഐഎഎസ്, ലേബർ കമ്മീഷണർ വാസുകി ഐഎഎസ്, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യമായാണ് തൊഴിൽ വകുപ്പിന് കീഴിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പുരസ്കാരം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലിട സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിച്ചത്.
മികച്ച തൊഴിൽ ദാതാവ്,സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തിയത്.