LogoLoginKerala

അഭയ് പ്രസാദ് ഹോത ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍

 
AP  HOTHA

കൊച്ചി: ഫെഡറല്‍ ബാങ്ക് ചെയര്‍മാനായി അഭയ് പ്രസാദ് ഹോത നിയമിതനായി. ജൂണ്‍ 29 മുതല്‍ 2026 ജനുവരി 14 വരെയുള്ള കാലയളവിലെ പാര്‍ട് ടൈം ചെയര്‍മാനായുള്ള നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചു. 2018 ജനുവരി 15 മുതല്‍ ഫെഡറല്‍ ലഭിച്ചു സ്വതന്ത്ര ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 27 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ഹോത വിജയ ബാങ്കിലും ആന്ധ്ര ബാങ്കിലും ഡയറക്ടറായിട്ടുണ്ട്. നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുടെ മുഖ്യ ശില്‍പ്പികളിലൊരാളാണ്. 2009 മുതല്‍ 2017 വരെ എന്‍.പി.സി.ഐ മാനേജിങ് ഡയറക്ടറും ആയിരുന്നു.

സംബല്‍പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ എ. പി. ഹോത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍സ് ഓണററി ഫെലോ കൂടിയാണ്.