LogoLoginKerala

കൂണ്‍ കോഫിയെന്ന ആശയവുമായി യുവ വ്യവസായ സംരംഭകന്‍ ലാലു തോമസ്; ആശംസകളുമായി വ്യവസായ മന്ത്രി പി രാജീവ്

 
p rajeev

കേരളത്തില്‍ നിന്ന് കൂണ്‍ കോഫിയെന്ന ആശയവുമായി യുവ വ്യവസായ സംരംഭകനായ ലാലു തോമസ്. ലാബേ മഷ്‌റൂം കോഫി പൗഡര്‍ എന്ന്് പേര് നല്‍കിയിരിക്കുന്ന ലാലുവിന്റെ പുതിയ സംരഭം  യു.എ.ഇ മാര്‍ക്കറ്റിലും ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങിയതോടെ ഇപ്പോള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായ മന്ത്രി പി രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൂണ്‍ കോഫിയെന്ന ആശയവുമായി യുവ വ്യവസായ സംരംഭകനായ ലാലു തോമസ് എന്നെ കാണാനെത്തിയത് നല്ല ആത്മവിശ്വാസത്തോടെയായിരുന്നു. ഇപ്പോഴിതാ വിപണിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ ലാലുവിന്റെ ലാബേ മഷ്‌റൂം കോഫി പൗഡര്‍ യു.എ.ഇ മാര്‍ക്കറ്റിലും ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങിയിരിക്കുന്നു. അതിന് സഹായകമായത് സംരംഭക മഹാസംഗമം പരിപാടിയാണ് എന്ന് നിറഞ്ഞ സന്തോഷത്തോടെ പറയട്ടെ. കഴിഞ്ഞ നവംബറിലാണ് ലാലു തോമസിന്റെ ഉല്‍പ്പന്നമായ ലാബേ മഷ്‌റൂം കോഫി പൗഡര്‍ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ വച്ച് ലോഞ്ച് ചെയ്തത്. ഇതിന്റെ കയറ്റുമതിക്ക് കോഫി ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. കൊച്ചിയിലെ  മഹാസംഗമത്തില്‍ കോഫിബോര്‍ഡിന്റെ എക്‌സിബിഷനില്‍ ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിക്കാനായതോടെ വളരെ പെട്ടെന്നുതന്നെ കയറ്റുമതിക്ക് ധാരണയില്‍ എത്താന്‍ സാധിച്ചു. കാപ്പിക്കുരുവും കൂണും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ലാബേ മഷ്‌റൂം കോഫീ കേരളത്തില്‍ ഈ ഗണത്തിലുള്ള ആദ്യ സംരംഭമായിരുന്നു. അടുത്തമാസം പതിനഞ്ചോടെ ഉല്‍പന്നം യുഎഇയിലേക്ക് കയറ്റുമതിചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രവാസിയായിരുന്ന ലാലുവിന് സംരംഭം ആരംഭിക്കുന്നതിനായി 35 ശതമാനം സബ്‌സിഡിയും വായ്പയും ലഭിച്ചിരുന്നു. മാര്‍ക്കറ്റിങ് ടെക്‌നോളജിയില്‍ പരിശീലനവും ലഭിച്ചു. വിവിധതരം കൂണും വയനാട്ടിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്ന ഗുണമേന്മയേറിയ അറബിക്ക കാപ്പിക്കുരുവുമാണ് കോഫി പൗഡര്‍ നിര്‍മ്മാണത്തിനായി ഉപയോ?ഗിക്കുന്നത്. കേരളത്തിന്റെ യശസ്സുയര്‍ത്തി മഷ്‌റൂം കോഫീ പൗഡര്‍ കടല്‍ കടക്കുമ്പോള്‍ അഭിമാനത്തോടെ വ്യവസായ വകുപ്പും കയ്യടിക്കുകയാണ്.