LogoLoginKerala

സിയാ സീസണ്‍സ്; വനിതാ സംരംഭകരുടെ പ്രദര്‍ശനത്തിന് തുടക്കമായി

 
Neha Saksa
ഓണ്‍ലൈന്‍  സംരംഭകരും വീടുകളില്‍ കസ്റ്റമൈസ്ഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരുമാണ് പ്രദര്‍ശനത്തിനെത്തിയവരില്‍ ഏറിയപങ്കും. പ്രദര്‍ശനങ്ങളില്‍ മാത്രം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭകരും ഇക്കൂട്ടത്തിലുണ്ട്

കൊച്ചി: വനിതാ സംരംഭകരുടെ കേരളത്തിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിനും വാണിജ്യ സംഗമത്തിനും കൊച്ചിയില്‍ തുടക്കമായി. വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍, അധ്യാപകര്‍ തുടങ്ങി പ്രൊഫഷണലുകള്‍ വരെയുള്ള 250 വനിതാ സംരംഭകര്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. കോവിഡ് സമയത്ത്  നേരമ്പോക്കിനായി തുടങ്ങിയവര്‍ മുതല്‍ നൂതന ബിസിനസ് ആശയങ്ങളിലൂടെ ഓണ്‍ലൈന്‍ വിപണി കീഴടക്കിയവര്‍ വരെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ന്യൂജെന്‍ ട്രെന്‍ഡി വസ്ത്രങ്ങളുമായാണ് ഏറെ പേരും എത്തിയതെങ്കിലും ഹാന്‍ഡ് ക്രാഫ്റ്റഡ് ക്രിസ്മസ് ആശംസ കാര്‍ഡുകള്‍, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, കര്‍ട്ടനുകള്‍, ഫാന്‍സി ആക്സസറീസ് എന്നിവയ്ക്കും ആവശ്യക്കാരേറെയായിരുന്നു.

ഓണ്‍ലൈന്‍  സംരംഭകരും വീടുകളില്‍ കസ്റ്റമൈസ്ഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരുമാണ് പ്രദര്‍ശനത്തിനെത്തിയവരില്‍ ഏറിയപങ്കും. പ്രദര്‍ശനങ്ങളില്‍ മാത്രം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭകരും ഇക്കൂട്ടത്തിലുണ്ട്. ബ്രൗണീസ്, കേക്ക്, ഡോള്‍നട്ട് ,കുക്കീസ്, അച്ചാറുകള്‍, ബിരിയാണി, മലബാര്‍ വിഭവങ്ങള്‍ എന്നിവയിലെല്ലാം പുതിയ വിപണി കണ്ടെത്തിയ വനിതാ സംരംഭകരും തങ്ങളുടെ വിജയകഥകളുമായി സിയാ സീസണ്‍സിന്റെ പത്തം എഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ചോയ്സ് സ്‌കൂള്‍ അധ്യാപികയായ ജീനാ സജി ഹാന്‍ഡ് ക്രാഫ്റ്റഡ് ഉത്പന്നങ്ങള്‍ക്കും അലങ്കാര വസ്തുക്കള്‍ക്കും ക്രിസ്മസ് സ്പെഷ്യല്‍ ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ടായിരുന്നു. വീടുകളില്‍ തന്നെ ഓര്‍ഡര്‍ എടുത്ത് പാചക വിപണിയില്‍ സ്വന്തം മേല്‍വിലാസം കുറിച്ചവര്‍, ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിദിനം ആയിരങ്ങള്‍ വരുമാനം നേടുന്നവര്‍, ഒഴിവുവേളകള്‍ ക്രിയാത്മകമായി വിനിയോഗിച്ച് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുത്തന്‍ വിപണി കണ്ടെത്തിയവര്‍, ഇവരുടെയെല്ലാം അനുഭവങ്ങള്‍ പങ്ക് വെയ്ക്കാനുള്ള പ്രത്യേക സെഷനുകളും നടന്നു.

സിയാ സീസണ്‍സ് പ്രദര്‍ശനം ഉമാ തോമസ് എം എല്‍ എയും ചലച്ചിത്രതാരം നേഹ സക്സേനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ്.പി.എസ് . ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. സംവിധായകരായ  സലാം ബാപ്പു, ഷലില്‍ കല്ലൂര്‍,  ടേബിള്‍ ടെന്നീസ് താരം നിതിത്ര ഈവന്റ്  കോഡിനേറ്റര്‍ സീനത്ത് അഷ്റഫ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Neha saksa

'സിയാ സീസണ്‍സ്' വനിതാ സംരംഭക പ്രദര്‍ശനം  ഉദ്ഘാടനം ചെയ്ത ശേഷം നടി നേഹ സക്സേന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു

സംരംഭകത്വ മേഖലയിലേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് വഴികാട്ടിയായി വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖ  വ്യക്തികളുടെ നേത്യത്വത്തില്‍ നടന്ന ' സ്റ്റാര്‍ട്ട്അപ്പ് , മീറ്റ് അപ്പ്'' പരിപാടിയില്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ പ്രിയ ശിവദാസ്, പറക്കാട്ട് ജ്വലറി എം .ഡി പ്രീതി പറക്കാട്ട് എന്നിവര്‍ സംസാരിച്ചു. സംരംഭം തുടങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍, വിപണനസാദ്ധ്യതകള്‍, ഓണ്‍ലൈന്‍ ഓഫ്ലൈന്‍ പരസ്യരീതികള്‍, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍, വ്യക്തിത്വ വികസന പരീശിലനം, മോട്ടിവേഷന്‍ ക്ലാസുകള്‍ ,മേഹന്ദി മത്സരം, എംബ്രോഡറി വര്‍ക്ക്‌ഷോപ്പ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.