LogoLoginKerala

ലുലു വെഡ്ഡിംഗ് ഉത്സവിന് കൊച്ചി ലുലുമാളില്‍ തുടക്കം; എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത്‌ നടി അപര്‍ണ ബാലമുരളി

 
LULU

കൊച്ചി : ലുലു വെഡ്ഡിംഗ് ഉത്സവിലൂടെ ലോകോത്തര വെഡ്ഡിംഗ് എക്‌സ്‌പോയിലേക്ക് മിഴി തുറന്ന് കൊച്ചി നഗരം. ലുലു മാളില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്‌സ്‌പോ നടി അപര്‍ണ ബാലമുരളി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

LULU

വിവാഹത്തിന്റെ ലൊക്കേഷന്‍,  സാരി,  പൂക്കള്‍,  ഡെക്കറേഷന്‍ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട  എല്ലാം ഒരു കുടക്കിഴില്‍ അണിനിരത്തുന്ന ലുലു വെഡിങ് ഉത്സവത്തിനെ അഭിനന്ദിച്ച അപര്‍ണ, ഇക്കാര്യങ്ങളില്‍ തനിക്കും സങ്കല്‍പങ്ങളുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. മുഖ്യാതിഥിയായെത്തിയ അപര്‍ണയെ വൈവിധ്യമാര്‍ന്ന നൃത്തച്ചുവടുകളുമായി ചടങ്ങിലേക്ക് ക്ഷണിച്ചത് കൗതുകമായി.

LULU

LULU

വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം  വധു-വരുന്മാര്‍ക്ക് വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാനും ലുലു വെഡ്ഡിംഗ് ഉത്സവ് സൗകര്യമൊരുക്കിയിട്ടുണ്ട്. ജനുവരി 21 മുതല്‍ 22 വരെ നടക്കുന്ന ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയില്‍ ഏറ്റവും പുതിയ വെഡ്ഡിംഗ് ഫാഷന്‍ ട്രെന്‍ഡുകള്‍ സന്ദര്‍ശകര്‍ക്ക് അടുത്തറിയാം.

LULU

എക്‌സ്‌പോയുടെ ഭാഗമായി സ്‌റ്റൈല്‍ഡ് ബൈ സെലിബ്രേറ്റ് ആശയവും സമ്മാനപദ്ധതിയുമായി ലുലു സെലിബ്രേറ്റും രംഗത്തുണ്ട്. വധു-വരന്മാര്‍ക്ക് സ്വന്തം താല്‍പര്യത്തിനനുസരിച്ച് വിവാഹവസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് സ്‌റ്റൈല്‍ഡ് ബൈ സെലിബ്രേറ്റ് ഓപ്ഷന്‍.

LULU

ലുലു ഗ്രൂപ്പ് സി ഒ ഒ രജിത് രാധാകൃഷ്ണന്‍, കോമേഴ്ഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, തിരുവനന്തപുരം ലുലു മാള്‍ റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു റീട്ടെയില്‍ ബയിംങ് ഹെഡ് ദാസ് ദമോദരന്‍, തിരുവനന്തപുരം ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെരീഫ് കെ  കെ , കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ്, ലുലു സെലിബ്രേറ്റ് ബിസിനസ്സ് ഹെഡ് സിദ്ധാര്‍ത്ഥ് ശങ്കരന്‍, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപക് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.