'ലുലു വെഡ്ഡിങ് ഉത്സവി'ന് സമാപനം; തരംഗമായി ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോ

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിങ് എക്‌സ്പോയായ 'ലുലു വെഡ്ഡിങ് ഉത്സവി'ന് കൊച്ചി ലുലുമാളില്‍ പ്രൗഢഗംഭീരമായ സമാപനം. മികച്ച വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രാഫി, കാറ്ററിങ് തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴില്‍ എത്തിച്ചുകൊണ്ടായിരുന്നു വെഡ്ഡിങ് എക്‌സ്പോ സംഘടിപ്പിച്ചത്. 'ലുലു വെഡ്ഡിങ് ഉത്സവി'ന്റെ ഭാഗമായി കൊച്ചിയുടെ സായാഹ്നങ്ങളെ സമ്പന്നമാക്കിയത് ലുലു മാളില്‍ നടന്ന ഫാഷന്‍ ഷോകളായിരുന്നു.
രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് പകിട്ടേകുന്ന വസ്ത്രധാരണത്തോടെയുള്ള ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോ അരങ്ങേറിയത്. ഷോയുടെ ആദ്യ ദിനം ലുലു സെലിബ്രേറ്റിലെ മംഗല്ല്യ പട്ടുകള്‍ അണിഞ്ഞുകൊണ്ടായിരുന്നു ദേശീയ അന്തര്‍ ദേശീയ മോഡലുകള്‍ റാംപില്‍ ചുവടുവച്ചത്. മലബാര്‍ ഗോള്‍ഡിന്റെ ആഭരണങ്ങളായിരുന്നു മോഡലുകളുടെ മുഖ്യ ആകര്‍ഷണം. ആദ്യ ഷോയില്‍ സിനിമാ താരം നയന എല്‍സ ഷോ സ്റ്റോപ്പറായി റാംപില്‍ ചുവടുവച്ചു. ശേഷം ബിബയുടെ എത്തിനിക് വെയര്‍ ധരിച്ചുകൊണ്ടുള്ള ഷോയും നടന്നു. റാംപില്‍ മോഡലുകള്‍ക്കൊപ്പം ചുവടുവച്ച് നടി ഷാലിന്‍ സോയ തിളങ്ങി.
ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയുടെ രണ്ടാം ദിനത്തില്‍ ജയ്പ്പൂര്‍ കളക്ഷന്‍സിന്റെയും, എത്തിനിക് ബൈ റയ്മണ്ട്സിന്റെയും ഷോകള്‍ നടന്നു. ജയ്പ്പൂര്‍ കളക്ഷന്‍സ് അണിഞ്ഞുകൊണ്ടുള്ള മോഡലുകള്‍ക്കൊപ്പം റാംപില്‍, നടനും നിര്‍മ്മാതാവുമായ വിജയ് ബാബു, നടി നിരഞ്ജന അനൂപ് എന്നിവര്‍ ചുവടുവച്ചു. എത്തിനിക് കളക്ഷന്‍സ് ഷോയില്‍ പുരുഷ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ടാണ് നടന്‍ കൈലാഷ് എത്തിയത്. കൈലാഷിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം മോഡലുകള്‍കൂടി ചേര്‍ന്നതോടെ ഫാഷന്‍ ഷോ വേറിട്ടതായി.
'ലുലു വെഡ്ഡിംഗ് ഉത്സവി'ന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയുടെ അവസാന ഷോയില്‍ ലുലു സെലിബ്രേറ്റിലെ ബ്രൈഡല്‍ ലഹങ്ക ധരിച്ചുകൊണ്ടായിരുന്നു മോഡലുകള്‍ അണിനിരന്നത്. അവസാന റാംപില്‍ ചുവടുവച്ച് നടി തന്‍വിയും താരമായി. ഇതോടുകൂടിയാണ് ഈ മാസം 18 മുതല്‍ ആരംഭിച്ച 'ലുലു വെഡ്ഡിങ് ഉത്സവി'ന് വര്‍ണാഭമായ പരിസമാപ്തി കുറിക്കുന്നത്.
നടന്‍ വിജയ് സേതുപതിയായിരുന്നു 'ലുലു വെഡ്ഡിങ് ഉത്സവി'ന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്. നടി അപര്‍ണ ബാലമുരളി എക്‌സ്പോ ഉദ്ഘാടനം ചെയ്തു. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിങ് അടക്കം മാറുന്ന കാലത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം വധൂവരന്മാര്‍ക്ക് വെഡ്ഡിങ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിക്കാനും ലുലു വെഡ്ഡിങ് ഉത്സവ് സൗകര്യമൊരുക്കിയിരുന്നു.
എക്‌സ്പോയുടെ ഭാഗമായി സ്‌റ്റൈല്‍ഡ് ബൈ സെലിബ്രേറ്റ് എന്ന ആശയവും, കപ്പിള്‍ കോണ്‍ടസ്റ്റ് എന്ന സമ്മാന പദ്ധതിയുമായും ലുലു സെലിബ്രേറ്റും രംഗത്തുണ്ടായി. ഫാഷന്‍ ഷോകള്‍ക്ക് പുറമെ വര്‍ക്ക്‌ഷോപ്പുകളും 'ലുലു വെഡ്ഡിംഗ് ഉത്സവി'ന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ നടന്നിരുന്നു.