LogoLoginKerala

വധു-വരന്മാര്‍ക്കായി ലുലു സെലിബ്രേറ്റിന്റെ കപ്പിള്‍ കോണ്‍ടസ്റ്റ്; പദ്ധതി ഉദ്ഘാടനം ചെയ്ത് സുരാജ് വെഞ്ഞാറമ്മൂടും നിരഞ്ജന അനൂപും

 
lulu wedding uthsav

കൊച്ചി : ലുലു വെഡ്ഡിംഗ് ഉത്സവ് എക്‌സ്‌പോയ്ക്ക് പിന്നാലെ വധു - വരന്മാര്‍ക്കായി കപ്പിള്‍ കോണ്‍ടസ്റ്റ് പദ്ധതിയുമായി ലുലു മാളിലെ ലുലു സെലിബ്രേറ്റ്. 'Our Bride, Our Pride' എന്ന് പേരിട്ടിരിയ്ക്കുന്ന കോണ്‍ടസ്റ്റിന്റെ ഉദ്ഘാടനം നടന്‍ സുരാജ് വെഞ്ഞാറമ്മൂടും നടി നിരഞ്ജന അനൂപും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ലുലു സെലിബ്രേറ്റില്‍ നിന്ന് മെയ് 31 വരെയുള്ള കാലയളവില്‍ വിവാഹ ഷോപ്പിംഗ് നടത്തുന്ന വധു - വരന്മാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. വിജയികളാകുന്നവരെ നിസാന്‍ മാഗ്‌നൈറ്റ് കാര്‍, അന്താരാഷ്ട്ര ടൂര്‍ പാക്കേജ് തുടങ്ങിയ സമ്മാനങ്ങളാണ് കാത്തിരിയ്ക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കെടുക്കുന്നതിന് വധു - വരന്മാര്‍ ലുലു സെലിബ്രേറ്റില്‍ നിന്ന് വാങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ LuluWeddingUtsav.com എന്ന ലിങ്കില്‍ ഷെയര്‍ ചെയ്താല്‍ മാത്രം മതി. ജൂണ്‍ 15 നാണ് വിജയികളെ പ്രഖ്യാപിയ്ക്കുക.

സിനിമ താരങ്ങളായ വിജയ് ബാബു, സൈജു കുറുപ്പ്, ലുലു ഗ്രൂപ്പ് സി ഒ ഒ രജിത് രാധാകൃഷ്ണന്‍, കോമേഴ്ഷ്യല്‍ മാനേജര്‍
സാദിഖ് കാസിം,
ലുലു സെലിബ്രേറ്റ് ഓപ്പറേഷന്‍ ആന്‍ഡ് ഡിസൈന്‍ ഹെഡ് സിദ്ധാര്‍ത്ഥ് ശശാങ്കന്‍, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപക് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങളും സേവനവും ഉറപ്പാക്കുന്ന വെഡ്ഡിംഗ് ഡെസ്റ്റിനേഷനാണ് ലുലു സെലിബ്രേറ്റന്നും സമ്മാന പദ്ധതി ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭവമാകുമെന്നും സിദ്ധാര്‍ത്ഥ് ശശാങ്കന്‍ പറഞ്ഞു.