LogoLoginKerala

75 രൂപയുടെ നാണയം പുറത്തിറക്കുന്നു; തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

നാണയത്തിന്റെ 50% വെള്ളിയും 40% ചെമ്പും, 5% നിക്കലും 5% സിങ്ക് എന്നിവ ഉല്‍പ്പെടെയുള്ള നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മ്മിക്കുക. 35 ഗ്രാം ആണ് നാണയത്തിന്റെ ഭാരം
 
75 Coin

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി രാജ്യത്ത് 75 രൂപയുടെ നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ നാണയത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

75 രൂപയുടെ പ്രത്യേക നാണയത്തില്‍ ഒരു വശം അശോക സ്തംഭവും അതിനു താഴെയായി സത്യമേവ ജയതേ എന്ന വാക്കും ആലേഘനം ചെയ്യും. കൂടാതെ ഇടതു ഭാഗത്ത് 'ഭാരത്' എന്ന് ദേവനാഗിരി ലിപിയിലും വതസ് വശത്തായി 'ഇന്ത്യ' എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും. നാണയത്തില്‍ 'രൂപ'ചിന്ഹവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ 75 രൂപയും മൂല്യവും ആലേഖനം ചെയ്യും. കൂടാതെ നാണയത്തിന്റെ മുകള്‍ വശം സന്‍സദ് സങ്കുല്‍ എന്നും താഴെ വശത്ത് ഇംഗ്ലീഷില്‍ പാര്‍ലമെന്റെ് മന്ദിരമെന്നും രേഖപ്പെടുത്തു.

ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂണിലെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് പുതിയ നാണയം തയ്യാറാക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. നാണയത്തിന്റെ 50% വെള്ളിയും 40% ചെമ്പും, 5% നിക്കലും 5% സിങ്ക് എന്നിവ ഉല്‍പ്പെടെയുള്ള നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മ്മിക്കുക. 44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റെ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടാകും. 35 ഗ്രാം ആണ് നാണയത്തിന്റെ ഭാരം.

അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വിവാദത്തില്‍ ഇന്ന് സുപ്രീം കോടതിയില്‍  അടിയന്തര വാദം നടക്കും. ഉദ്ഘാടനത്തെ തുടര്‍ന്ന് തുടക്കം മുതലേ വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് തീരുമാനം.

Content Highlight - Centre to launch Rs 75 coin to mark new Parliament building's inauguration