‘ഫോര്‍ ജിയേക്കാള്‍ പത്തിരട്ടി വേഗത’ ; രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്ന് മുതല്‍
ഒക്ടോബർ ഒന്നിന് ഡൽഹിയിൽ വച്ച് നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും
ന്യൂഡൽഹി : രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നു മുതല്‍ ആരംഭിക്കും. കേന്ദ്ര സർക്കാരാണ് ഐകകര്യം അറിയിച്ചത്. ഒക്ടോബർ ഒന്നിന് ഡൽഹിയിൽ വച്ച് നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. ഒക്ടോബർ 12 മുതല്‍ ഫൈവ് ജി രാജ്യത്ത് ലഭ്യമാക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലും ഫൈവ് ജി സേവനം ലഭ്യമാക്കും.
ഫൈവ് ജിയ്ക്ക് ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക. ഫൈവ് ജി സേവനം ലഭിക്കാനായി നിലവിലെ ഫോര്‍ ജി സിം കാര്‍ഡ് മാറ്റേണ്ട ആവശ്യമില്ല.