ഒറ്റപ്പാലത്ത് കാര്‍ മറിഞ്ഞ് ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം
Oct 22, 2022, 12:49 IST
പാലക്കാട്: ഒറ്റപ്പാലത്ത് കാര്‍ മറിഞ്ഞ് ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പട്ടാമ്പി സ്വദേശികളായ ശ്യാം-ചിത്ര ദമ്പതികളുടെ മകള്‍ പ്രജോഭിതയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 19-ാം മൈലിന് സമീപം കാറിന്റെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്.