കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
Oct 25, 2023, 19:27 IST
കൊച്ചി: ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ജീവന്‍ രക്ഷിക്കാനായുള്ള ദിവസങ്ങള്‍ നീണ്ട പരിശ്രമം വിഫലമാവുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഡി നായരെന്ന 24 കാരന്‍ മരണത്തിന് കീഴടങ്ങിയത്.
കൊച്ചി കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് പാഴ്‌സലായി വാങ്ങിയ ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായത്. ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ രക്ത പരിശോധഫലം / പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.