പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ട, അംഗത്വം തന്നെ വേണം; നിലപാടുറപ്പിച്ച് ശശി തരൂര്‍
Sun, 26 Feb 2023

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും, അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിര്‍ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിന്റെ നീക്കം
അതേസമയം പ്രവര്‍ത്തക സമിതി അംഗം ആകാന്‍ മത്സരം വേണമെന്ന നിലപാട് തരൂര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ല. തന്നെ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു