LogoLoginKerala

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതിക്ക് മിന്നലേറ്റു; ഒരു ചെവിയുടെ കേള്‍വി നഷ്ടമായി

 
minnal

തൃശൂര്‍: കല്‍പ്പറമ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതിക്ക് മിന്നലേറ്റ് ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടമായി. പൂമംഗലം സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യ( 33 )യ്ക്കാണ് മിന്നലേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് കുഞ്ഞിന് പാല് കൊടുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലേറ്റയുടന്‍ ഐശ്വര്യയുയും കുഞ്ഞും തെറിച്ച് വീണു. ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടി കരിയുകയും ചെയ്തതായണ് റിപ്പോര്‍ട്ട്. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വീട്ടിലെ സ്വിച്ച് ബോര്‍ഡും ബള്‍ബുകളും പൊട്ടിത്തെറിച്ചു. എന്നാല്‍ കുഞ്ഞിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല.