LogoLoginKerala

എംയിംസ് യാഥാർത്ഥ്യമാകുമോ , ശബരിപാതയിൽ പച്ചക്കൊടി ഉയരുമോ ; കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കി കേരളം

 
Budget
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ഇത്തവണ കേരളത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്., സിൽവർ ലൈൻ, ശബരി റെയിൽ, ശബരി വിമാനത്താവള പദ്ധതിയടക്കം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ.‌കേന്ദ്ര ബജറ്റിൽ ഇത്തവണയെങ്കിയും എയിംസ്‌ ഇടംപിടിക്കുമോ എന്നാണ്‌ കേരളം പ്രധാനമായും കാത്തിരിക്കുന്നത്.ദീർഘകാല ആവശ്യമായ എയിംസ്‌ അനുമതിയുടെ വക്കിൽമാത്രമേ എത്താറുള്ളൂ. ഇത്തവണയെങ്കിലും ഈ ആവശ്യം യാഥാർത്ഥ്യമാകുമോ പ്രതീക്ഷയിലാണ് കേരളം.
കടമെടുപ്പ് പരിധി 2017ന്‌ മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തൽ ഉയർത്തണം.സിൽവർ ലൈൻ, ശബരി റെയിൽ, ശബരി വിമാനത്താവള പദ്ധതികൾക്ക്‌ അനുമതി ലഭിക്കണം. ശബരിപാത, നേമം–-കോച്ചുവേളി ടെർമിനലുകൾ, തലശേരി–- -മൈസൂരു, കാഞ്ഞങ്ങാട്–-- പാണത്തൂർ–-- കണിയൂർ പാതകൾ എന്നീ പദ്ധതി ആവശ്യങ്ങളും കേന്ദ്ര പരിഗണനയിലാണ്‌. കാഞ്ഞങ്ങാട്– -കാണിയൂർ പാതയുടെ ചെലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്‌. നേമം കോച്ചിങ്‌ ടെർമിനൽ, അമൃത എക്സ്പ്രസ് രാമേശ്വരംവരെ നീട്ടൽ, എറണാകുളം– -വേളാങ്കണ്ണി പുതിയ ട്രെയിൻ തുടങ്ങിയവ കേന്ദ്രത്തിനു മുന്നിലുണ്ട്‌. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ എൽഎച്ച്ബി കോച്ചുകൾ കൈകാര്യം ചെയ്യാൻ സംവിധാനം വേണം.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ വിദേശ കമ്പനികൾക്ക് സർവീസ് നടത്താൻ പോയിന്റ് ഓഫ് കോൾ ആവശ്യമാണ്‌. മനുഷ്യ– -വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതികൾക്ക്‌ തുക ആവശ്യപ്പെട്ടിട്ടുണ്ട്‌. കൊല്ലം പാർവതി മിൽ, തിരുവനന്തപുരം വിജയമോഹിനി മിൽ ഉൾപ്പെടെ തുണിമില്ലുകൾ തുറക്കൽ പ്രഖ്യാപനം, ഇന്ത്യൻ റെയർ എർത്ത്‌സും (ഐആർഇ), എച്ച്‌എൽഎല്ലും ഉൾപ്പെടെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ പുനരുദ്ധാരണം. ബിപിസിഎൽ, എൽഐസി തുടങ്ങിയ വൻകിട സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലെ കേന്ദ്ര നിലപാട്‌, മടങ്ങിവരുന്ന പ്രവാസികൾക്കായി സാമ്പത്തിക പാക്കേജ്‌ എന്നിവയും കേരളം ഉറ്റുനോക്കുന്നു.