LogoLoginKerala

അമേരിക്കന്‍ ദ്വീപിനെ വിഴുങ്ങി കാട്ടുതീ; പൂര്‍ണമായി വെന്തെരിഞ്ഞ് ഒരു നഗരം

 
forest

അമേരിക്കന്‍ ദ്വീപിനെ വിഴുങ്ങി കാട്ടുതീ.നൂറ്റാണ്ടിലെ ഏറ്റവും വലിയ തീപിടിത്തം. പൂര്‍ണമായി വെന്തെരിഞ്ഞ് ലഹൈന്‍ നഗരം സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന ഇടമാണ് ഹവായി.137 ദ്വീപുകള്‍ അടങ്ങിയ ഹവായി ദ്വീപുകള്‍ യുഎസിന്റെ സംസ്ഥാനമാണ്. അഗ്നിപര്‍വ്വതങ്ങള്‍ ധാരാമുള്ള ദ്വീപ സമൂഹം.

ചരിത്രപ്രധാന്യമുള്ള അമേരിക്കയിലെ ലെഹാന പട്ടണം. നൂറുവര്‍ഷത്തിനിടെ അമേരിക്കയിലുണ്ടാവുന്ന ഏറ്റവും വലിയ കാട്ടുതീ ദുരിതമാണിത്. വെസ്റ്റ് മൗവിയില്‍ മാത്രം 2200 കെട്ടിടങ്ങള്‍ അഗ്നിക്കിരയായി. ഇതില്‍ 86 ശതമാനവും റെസിഡന്‍ഷ്യല്‍ ബില്‍ഡിങുകള്‍ ആയിരുന്നു. മൗവിയിലെ കനാപലിയില്‍ വീണ്ടും കാട്ടുതീ പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. പതിനായിരക്കണക്കിന് പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

വിനോദസഞ്ചാരത്തിന് പേരുക്കേട്ട ലഹൈന,മൗവി എന്നിവിടങ്ങളിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്.വരണ്ട കാലാവസ്ഥയും കാറ്റുമാണ് തീപിടിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.റിസോര്‍ട്ട് സിറ്റിയെന്ന് പേരുക്കേട്ട ഇടമാണ് ലഹൈന.മാവിയില്‍ 20 ലക്ഷം വിനോദസഞ്ചാരികള്‍ വര്‍ഷം തോറും എത്തുന്നുവെന്നാണ് കണക്ക്. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് കാട്ടുതീ പടര്‍ന്നത്.

ഉണക്കപ്പുല്ലുകളില്‍ നിന്നാണ് തീപടരല്‍ തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.ഇവിടെ ആഞ്ഞടിക്കുന്ന ഡോറ കൊടുംങ്കാറ്റ് അപകടത്തിന്റെ വ്യാപ്തി കൂട്ടി.കൊടുങ്കാറ്റില്‍ കാട്ടുതീ തെക്കന്‍പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ലഹൈന പട്ടണത്തില്‍ തീ പടര്‍ന്നിട്ടും അപായമായ സൈറണ്‍ മുഴക്കാതിരുന്നതും വിവാദമായിരുന്നു. കൂടാതെ  അപായ സൈറണ്‍ മുഴക്കുന്നതിനു പകരം അധികൃതര്‍ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മാത്രം വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കിയത് ഭൂരിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നാണു വിലയിരുത്തല്‍. 

അതെസമയം തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങുകയും ചെയ്തു. ഇതോടെ ജനങ്ങള്‍ വിവരം അറിയാന്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും വിമര്‍ശനമുണ്ട് പ്രസിഡന്റ് ജോബൈഡന്‍ ഹവായ് കാട്ടുതീ വന്‍ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് .