കണ്ണൂരിനെ അടിമുടി വിറപ്പിച്ച് വീണ്ടും കാട്ടാന, ആന ഓടിയ വഴിയില്‍ മൃതദേഹം
കണ്ണൂര്‍: ഉളിക്കലില്‍ വീണ്ടും ഭീതി പരത്തി കാട്ടാന. ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തിയതോടെ ഭീതി വര്‍ദ്ദധിച്ചിരിക്കുകയാണ്. ഉളിക്കല്‍ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയില്‍ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്ഉളിക്കലില്‍ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കാല്‍പ്പാടുകള്‍ നിരീക്ഷിച്ച വനപാലകര്‍ ഇക്കാര്യം സ്ഥിരീകരിച്ചു
കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയുടെ വിളയാട്ടം വ്യാപകമായതോടെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാരും. ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടിയ പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെയാണ് എരുതുകടവിന് സമീപത്തെ റോഡില്‍ വെച്ചു ആനയെ മത്സ്യവില്‍പനക്കാര്‍ കണ്ടത്. പിന്നീട് ആന കേയാപ്പറമ്പ് വഴി ടൗണിലെത്തുകയായിരുന്നു.
ടൗണിനോട് അന്‍പതുമീറ്റര്‍ ദൂരത്തില്‍ ലത്തീന്‍ പളളിക്ക് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ച ആന അവിടെ തമ്പടിച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ രാവിലെ 11 മണിയോടെ ഉളിക്കല്‍ടൗണില്‍ കടകള്‍ അടച്ചിട്ടു. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളിക്കലിലേക്ക് എത്തുന്ന വഴികള്‍ പൂര്‍ണമായും പൊലിസ് അടച്ചിട്ടുണ്ട്.