LogoLoginKerala

സംസ്ഥാനത്ത് വ്യാപക മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് അവധി

 
Heavy Rain
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. അതേസമയം, പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍  ഇന്ന് അഞ്ച് ജില്ലകളില്‍ അവധി. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടി, ICSE, CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. അതേസമയം, പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.  

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ശക്തമായോ അതിശക്തമായതോ ആയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇടമുടറിയാതെ മഴ തുടരുകയാണ്. കനത്ത മഴ തുടരുന്നതിനാല്‍ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം, കേരളത്തില് അടുത്ത 24 മണിക്കൂര്‍ കൂടി വ്യാപക മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.