മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം, എഎപി ഓഫീസിന് മുന്നില്‍ ഉന്തും തള്ളും, 144 പ്രഖ്യാപിച്ചു
Mon, 27 Feb 2023

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ രാജ്യ തലസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി എഎപി. ഡല്‍ഹിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ 144 പ്രഖ്യാപിച്ചു.
മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയെ മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടേക്കും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് എഎപി ആവര്‍ത്തിക്കുന്നത്.