LogoLoginKerala

ലൈഫ് മിഷന്‍ കോഴ: സ്വപ്‌നാ സുരേഷിന്റെ പങ്ക് വ്യക്തം, അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി

 
swapna suresh

കൊച്ചി-ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്‌നയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഇഡിയോട് ഹൈക്കോടതി. കുറ്റകൃത്യത്തില്‍ സജീവമായ പങ്കാളിത്തം സ്വപ്‌നക്കുണ്ടെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. എം ശിവശങ്കരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ലൈഫ് മിഷന്‍ കോഴ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്‌ന. അറസ്റ്റ് വൈകുന്നത് ആശങ്കാജനകമെന്നും കോടതി വിലയിരുത്തി.
എന്നാല്‍ സ്വപ്നയെ അറസ്റ്റ് ചെയ്യണോ എന്ന തീരുമാനിക്കേണ്ടത് കോടതിയല്ല അന്വേഷണ ഏജന്‍സിയാണെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് പറഞ്ഞു. കോടതിയുടെ ഈ പരാമര്‍ശം അപ്രസക്തവും അനുചിതവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് കൃഷ്ണരാജ് പറയുന്നു. സ്വപ്‌ന ഇഡിയുമായി പൂര്‍ണമായും സഹകരിക്കുകയും  ചെയ്ത തെറ്റുകള്‍ ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യണോ മാപ്പുസാക്ഷിയാക്കണോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചുകൊള്ളും.  അതില്‍ ഇടപെടാന്‍ കോടതിക്ക് നിയമപരമായി അധികാരമില്ല. സുപ്രീം കോടതിയിലെത്തിയാല്‍ ഉത്തരവിലെ ഈ പരാമര്‍ശം എടുത്ത് ദൂരെക്കളയുമെന്ന് കൃഷ്ണരാജ് പറയുന്നു.