LogoLoginKerala

'ആരാണ് വിജയ് പിള്ള? സ്വപ്ന പറയുന്ന കാര്യങ്ങള്‍ പലതും ശരിയാണ്; ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

 
k surendran

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന പറയുന്ന കാര്യങ്ങള്‍ പലതും ശരിയാണ്, മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ആര്, എന്തിനയച്ചു എന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും. എം വി ഗോവിന്ദന്‍ മറുപടി പറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നേരത്തെയും പലരും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ആരാണ് വിജയ് പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദന്‍ മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാര്‍ട്ടിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്നയും സിപിഐഎമും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നമല്ല. ഇത് കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നമാണ്. ജനങ്ങള്‍ കാര്യങ്ങള്‍ അറിയണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കണ്ണുരിലുള്ള വിജയ് പിള്ളെ എന്ന ആളാണ് സ്വര്‍ണകള്ളക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തന്നെ സമീപിച്ചതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണമെന്നും, നാട് വിട്ട് പോകണമെന്നും അയാള്‍ പറഞ്ഞതായും, 30 കോടി രൂപ നല്‍കാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തുന്നു. ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു.